
മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്റേണല്‍ സെക്യൂരിറ്റി യോഗം ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്നു. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 42 വള്‍നറബിള്‍ ബൂത്തുകളില്‍ ശക്തമായ പോലീസ് നിരീക്ഷണ സംവിധാനം ഒരുക്കും. സ്ഥിരം കുഴപ്പക്കാരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിച്ച് ഉപതിരഞ്ഞെടുപ്പ് അവസാനിക്കും വരെ പോലീസ് നിരീക്ഷണത്തിലാക്കുന്നതിനും അനധികൃത പണമിടപാട്, വ്യാജമദ്യം, കഞ്ചാവ്, ആയുധക്കടത്ത് എന്നിവ തടയുന്നതിനും പോലീസ്, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവ സംയുക്തമായി റെയ്ഡ് നടത്താനും തീരുമാനമായി. കര്‍ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ പോയിന്റിലും അനധികൃത പണമിടപാട്, വ്യാജമദ്യം, കഞ്ചാവ്, ആയുധക്കടത്ത് എന്നിവയുടെ കള്ളക്കടത്ത് തടയുന്നതിനും ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വ്യക്തികളെ നിരീക്ഷിക്കുന്നതിനും വേണ്ടി പോലീസ്, റവന്യൂ വകുപ്പിന്റെ സ്ഥിരം നിരീക്ഷണ സംവിധാനം ഉപതിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പ്രവര്‍ത്തിക്കും. മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ തോക്ക് കൈവശം വെക്കുന്ന മുഴുവന്‍ പേരും ഒക്‌ടോബര്‍ 11 ന് വൈകുന്നേരം അഞ്ചിനകം മഞ്ചേശ്വരം. കുമ്പള, ബദിയടുക്ക പോലീസി സ്റ്റേഷനുകളിലോ ആംസ് ഡീലറുടെ അടുത്തോ സറണ്ടര്‍ ചെയ്ത് രശീതി കൈപ്പറ്റേണ്ടതാണെന്നും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ എസ്.പി.ജെയിംസ് ജോസഫ്, എ.എസ്.പി മാരായ പ്രശോഭ്, ഡി ശില്പ, മഞ്ചേശ്വരം ആര്‍.ഒ, എന്‍ പ്രേമചന്ദ്രന്‍, എ.ആര്‍.ഒ , എന്‍ സുരേന്ദ്രന്‍, ഇ.ആര്‍,ഒ, വി.എം സജീവന്‍ എന്നിവര്‍ പങ്കടുത്തു.
0 Comments