ചൊവ്വാഴ്ച, ഒക്‌ടോബർ 01, 2019


കാഞ്ഞങ്ങാട്: മലയോര ജനതയുടെ ജീവിതത്തിനും സ്വപ്നങ്ങൾക്കും പ്രതീക്ഷ നൽകി മലയോര ഹൈവേ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ജില്ലയിൽ നാലു ഘട്ടങ്ങളിലായാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഇതിൽ മൂന്നിലും പ്രവൃത്തി തുടങ്ങി.
നന്ദാരപദവ് മുതൽ ചെറുപുഴവരെയാണ് ജില്ലയിലെ മലയോരഹൈവേ. നന്താര പദവ് മുതൽ ചേവാർ  വരെ 23 കിലോമീറ്ററാണ് ഒന്നാം ഘട്ടം .ഈ പ്രവൃത്തിയുടെ പണി 80 ശതമാനവും പൂർത്തീകരിച്ച് കഴിഞ്ഞു. ചേവാർ മുതൽ എടപറമ്പ വരെ 50 കിലോമീറ്ററാണ് രണ്ടാം ഘട്ടം. ഇതിനുള്ള ഫിനാൻഷ്യൽ സാംഗ്ഷൻ ലഭിക്കാനുണ്ട്. കിഫ്ബി അടുത്ത യോഗത്തിൽ ഇത് പരിഗണിക്കും. മൂന്നാം ഘട്ട പ്രവൃത്തിയായ   എടപറമ്പ മുതൽ കോളിച്ചാൽ വരെയുള്ള 24 കിലോമീറ്റർ റോഡ് പ്രവൃത്തിക്കും തുടക്കം കുറിച്ചു കഴിഞ്ഞു.കാഞ്ഞങ്ങാട് മണ്ഡലത്തിൽ 31 കിലോമീറ്റർ ദുരത്തിലാണ് ഹൈവേ കടന്നു പോകുന്നത്. കോളിച്ചാൽ മുതൽ ചെറുപുഴ വരെ യുള്ള ഭാഗമാണത്. ഇതിനും തുടക്കം കുറിച്ച് പ്രവൃത്തി വേഗത്തിൽ പൂർത്തീകരിച്ചു വരുന്നു. 3 മാസം മുമ്പാണ് ഇതിന്റെ സൈറ്റ് കൈമാറിയിട്ടുള്ളത്. 24 മാസമാണ് നാലാം കോളിച്ചാൽ ചെറുപുഴ റോഡിന്റെ പ്രവൃത്തി സമയം .2020 ഡിസംബർ മാസത്തിന് മുമ്പായി നാലാം ഘട്ടം പ്രവൃത്തി പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്. 127  കിലോമീറ്ററുകളിലായി നാല് ഘട്ടങ്ങളിലാണ് മലയോര ഹൈവേ ജില്ലയിൽ  കടന്ന് പോകു ന്നത്.ഇതിൽ മൂന്ന് പ്രവൃത്തികൾക്കും തുടക്കം കുറിച്ച് കഴിഞ്ഞു.ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽപ്പെടുന്ന കോളിച്ചാൽഎടപ്പറമ്പ 24 കിലോമീറ്റർ റോഡിന്റെ പണിയും പുരോഗമിക്കുന്നു. പനത്തടി, കുറ്റിക്കോൽ, ദേലംപാടി പഞ്ചായത്തുകൾ വഴിയാണ് പ്രസ്തു റോഡ് കടന്ന് പോകുന്നത്.

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ദേശീയ ഗതാഗത ആസൂത്രണ, ഗവേഷണ കേന്ദ്രമാണ് (നാറ്റ്പാക്ക്) കണ്ണൂരിലും കാസർകോട്ടും ഡി.പി.ആർ. തയ്യാറാക്കിയത്. 79 കിലോമീറ്റർ ചെയ്യാൻ ഒന്നരവർഷത്തോളമാണെടുത്തത്.എന്നാൽ ഇടതുപക്ഷ സർക്കാർ വന്നതും ജില്ലയ്ക്ക് ഒരു മന്ത്രിയെ ലഭിച്ചതും അദ്ദേഹത്തിന്റെ  ഇടപെടലും കൂടിയായ പോൾ ഹൈവേ പ്രവൃത്തി വേഗത്തിലായി. കണ്ണൂരിൽ 118- കിലോമീറ്ററാണ് മലയോര ഹൈവേ. കിലോമീറ്ററിന് 1.42 ലക്ഷം രൂപയായിരുന്നു ഡി.പി.ആർ. തയ്യാറാക്കാനുള്ള നിരക്ക്. 1997 ജനവരി മൂന്നിനാണ് മലയോരഹൈവേ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങിയത്. കാസർകോട് ജില്ലയിലെ നന്ദാരപ്പദവ് മുതൽ തിരുവനന്തപുരം ജില്ലയിലെ കടുക്കര വരെയാണ് മലയോര ഹൈവേ. ആലപ്പുഴ ഒഴികെ 13 ജില്ലകളിലൂടെയും ഇത് കടന്നുപോകുന്നു. കോഴിക്കോട്, വയനാട് ജില്ലകളിൽ സമാന്തരമായാണ് പാത പോകുന്നത്. ഇവ മലപ്പുറം ജില്ലയിൽ സംഗമിക്കും. ജില്ലയിൽ 133 കിലോ മീറ്റർ ദൂരമാണ് മലയോര ഹൈവേ. 12 മീറ്റർ വീതിയിലാണ് വികസനം. 7 മീറ്റർ വീതിയിൽ മെക്കാഡം ടാറിങ് നടത്തി റോഡിന്റെ ഇരുവശങ്ങളിലും ഇന്റർലോക്ക് ഇട്ട് നടപ്പാത ഒരുക്കും. 47 കലുങ്കുകളിൽ 23 എണ്ണത്തിന്റെയും പണി അവസാനഘട്ടത്തിലാണ്. ജില്ല അതിർത്തിയായ നന്ദാരപദവ് മുതൽ ചെറുപുഴ വരെ 127.412 കിലോമീറ്റർ ദൂരമാണ് മെക്കാഡം ടാറിങ് നടത്തി നവീകരിക്കുന്നത് . കാസർകോട് നന്ദാരപദവ് മുതൽ തിരുവനന്തപുരം പാറശാല വരെയുളള 1251 കിലോമീറ്റർ മലയോര ഹൈവേ 45 റീച്ചുകളിലായാണ് നിർമാണം പൂർത്തിയാക്കുന്നത്. ഇതിനായി ആകെ 3500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.നന്ദാരപ്പദവ്-പുത്തിഗെ-പെർള-ബദിയടുക്ക-മുള്ളേരിയ-അതിന്ദി-പാണ്ടി-പടുപ്പ്-ബന്ദടുക്ക-എരഞ്ഞിലംകോട്-കോളിച്ചാൽ, പതിനെട്ടാംമൈൽ-വള്ളിക്കടവ്-ചിറ്റാരിക്കാൽ-ചെറുപുഴ എന്നീ വഴികളിലൂടെയാണ് മലയോര േൈഹവ കടന്നു പോകുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ