നാളെയുടെ നന്മയ്ക്കായി ഇന്നു തന്നെ തുടങ്ങണം; ശിവരഞ്ജിനി നഴ്സറി സ്കൂളിലെ കുരുന്നുകൾ ഗുരുവനം ശുചീകരിച്ചു

നാളെയുടെ നന്മയ്ക്കായി ഇന്നു തന്നെ തുടങ്ങണം; ശിവരഞ്ജിനി നഴ്സറി സ്കൂളിലെ കുരുന്നുകൾ ഗുരുവനം ശുചീകരിച്ചു


കാഞ്ഞങ്ങാട്. നാളെ ഈ ലോകത്ത് ജീവിക്കേണ്ടവരാണ് നമ്മൾ. അതിനായി കരുതിയിരിക്കണം നമ്മൾ. നന്മയുടെ ലോകത്തിനായി ശിവരഞ്ജിനി നഴ്സറി സ്കൂളിലെ കുരുന്നുകൾ ബാപ്പുജിയുടെ ജന്മദിനത്തിന് ഭാഗമായി ഗുരു വനവും പരിസരവും ശുചീകരിച്ചു. കൂടാതെ ഗുരുവനം ആശ്രമം മുതൽ മടിക്കൈ കൂലോം റോഡ് വരെയുള്ള സ്ഥലങ്ങളിൽ അറവ് മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന്  നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണം എന്നും ബാപ്പുജിയുടെ ഛായാചിത്രങ്ങളും ശുചീകരണത്തിനായി ഉള്ള വിവിധ വാചകങ്ങളും കൈകളിലേന്തി മുദ്രാവാക്യങ്ങൾ മുഴക്കി ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തി. ഗുരു വനത്ത് നടന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ സി കെ വത്സലൻ  ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ അനിൽകുമാർ, സജിത്ത്, എന്നിവർ ബോധവത്ക്കരണ ക്ലാസ്സെടുത്തു. മദർ പി. ടി എ  പ്രസിഡന്റ്‌
ടി പി നിൽന, കുട്ടികളായ റിതുൽ ചന്ദ്രൻ, എ. പി പാർവതി, ഹൃതിക ഹരീഷ്, അമേയ പ്രമോദ്  എന്നിവർ നേതൃത്വം നൽകി. സ്കൂൾ പ്രഥമാധ്യാപക കെ. ജലജ സ്വാഗതം പറഞ്ഞു. ലത കുമാരൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments