വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം; യുവതി അറസ്റ്റില്‍

വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം; യുവതി അറസ്റ്റില്‍


തൃശൂര്‍: മോഡലിങ് അവസരം വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഇടനിലക്കാരി അറസ്റ്റില്‍.വെറ്റിലപ്പാറ ചിക്ലായി സ്വദേശിനി പുതിയേടത്ത് സിന്ധു (36) ആണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് മോഡലിങ് അവസരം വാഗ്ദാനം ചെയ്ത് പത്തൊന്‍പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

ഫോട്ടോ ഷൂട്ടിനെന്ന പേരില്‍ വിദ്യാര്‍ഥിനിയെ ഹോട്ടലിലെത്തിച്ച് പീഡനത്തിനു വിധേയയാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടും പീഡിപ്പിച്ചു. പെണ്‍ കുട്ടിയുടെ പരാതിയില്‍ നാലു പേര്‍ അറസ്റ്റിലായിരുന്നു.

പോട്ടയിലെ വാടക വീട്ടില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കാന്‍ ഇടനിലക്കാരിയായ സിന്ധു പലര്‍ക്കും സഹായം ചെയ്തതായി പരാതി ഉണ്ടായിരുന്നു. പൊലീസ് തിരയുന്നതറിഞ്ഞ് ഇവര്‍ ഒളിവില്‍ പോയി. കഴിഞ്ഞദിവസം ഒളിവില്‍ നിന്നും തിരിച്ചെത്തിയതറിഞ്ഞ് അന്വേഷണ സംഘം വീട്ടിലെത്തി മദ്യലഹരിയിലായിരുന്ന സിന്ധുവിനെ പിടികൂടുകയായിരുന്നു.

മുമ്പും സമാനമായ കേസുകളില്‍ പിടിയിലായിട്ടുള്ള സിന്ധുവിനെ കോടതി റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി വാടാനപ്പിള്ളി ചിറയത്ത് ചന്ദ്രമോഹന്‍ (72),കൊടകര വട്ടേക്കാട് സ്വദേശി വെള്ളാരംകല്ലില്‍ അജില്‍ ; (27) അന്നമനട സ്വദേശി വാഴേലിപറമ്പില്‍ അനീഷ് കുമാര്‍, ഭാര്യ ഗീതു എന്നിവരാണ് നേരത്തെ അറസ്റ്റിലായവര്‍. ഇനി നാലു പേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നാണ് സൂചന.

Post a Comment

0 Comments