
കാഞ്ഞങ്ങാട് : കിണറ്റില്‍ വീണ പോത്തിനെ അഗ്‌നിശമന സേന രക്ഷിച്ചു.
പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ പെരളത്തെ ഒ.കെ.കണ്ണന്റെ 40 അടി താഴ്ചയുള്ള കിണറ്റിലാണ് വിജേഷിന്റെ പോത്ത് വീണത്. ഇന്നു രാവിലെ 10 മണിക്കാണ് സംഭവം. വിവരമറിഞ്ഞു സ്‌റ്റേഷന്‍ ഓഫിസര്‍ കെ.വി.പ്രഭാകരന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് അഗ്‌നിശമന സേന കുതിച്ചെത്തി. ഫയര്‍മാന്‍ ഡി.എല്‍.ദിനായല്‍ കിണറ്റിലിറങ്ങി പോത്തിന് രക്ഷാക്കുരുക്കിട്ടു. പിന്നീട് പരിക്കേല്‍ക്കാതെ പൊക്കിയെടുത്ത് പുറത്തെത്തിച്ചു. ഫയര്‍മാന്‍ കെ.കൃഷ്ണരാജ്, ഫയര്‍മാന്‍ ഡ്രൈവര്‍ കെ.പ്രിയേഷ്, ഹോംഗാര്‍ഡുമാരായ പി.വി.പ്രഭാകരന്‍, സി.എം.റോയി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
0 Comments