
കണ്ണൂര്‍: കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ജോലിക്ക് നില്‍ക്കുന്ന വീടുകളില്‍ നിന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ച് മുങ്ങുന്ന യുവതിയെ കണ്ണൂര്‍ പൊലീസ് തമിഴ് നാട്ടിലെ തിരുട്ട് ഗ്രാമത്തില്‍ നിന്ന് പിടികൂടി. തമിഴ്‌നാട് ഈറോഡ് കനകപാളയം ഭാരതി സ്ട്രീറ്റിലെ കോകിലയെ (36)യാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ വള്ളിക്കുന്ന് മൂകാംബിക റോഡിന് സമീപം താമസിക്കുന്ന റിട്ട. ബാങ്കുദ്യോഗസ്ഥ ഷെറിനെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നുവെന്നാണ് കോകിലക്കെതിരായ കേസ്. സുഹൃത്തായ കെവില്‍ എന്ന യുവാവിന്റെ സഹായത്തോടെ 30 പവനും 30000 രൂപയുമാണ് കോകില കവര്‍ന്നത്.
0 Comments