സംശയാസ്പദമായ പണമിടപാടുകള്‍ കര്‍ശന നിരീക്ഷണത്തില്‍

സംശയാസ്പദമായ പണമിടപാടുകള്‍ കര്‍ശന നിരീക്ഷണത്തില്‍




കാസർകോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംശയാസ്പദമായ പണമിടപാടുകള്‍ തടയുന്നതിനായി കര്‍ശന നിരീക്ഷണം നടത്തും. ഇങ്ങനെയുള്ള ഇടപാടുകള്‍ നിരീക്ഷിച്ച് എക്‌സ്‌പെന്റീച്ചര്‍ മോണിറ്ററിങ് സെല്ലിന് വിവരങ്ങള്‍ കൈമാറാന്‍ സെല്‍ നോഡല്‍ ഓഫീസര്‍ കെ സതീശന്‍ ബാങ്ക് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. പതിനായിരം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ ആര്‍ടിജിഎസ്/നെഫ്റ്റ് സംവിധാനം വഴിയാണ് നടത്തേണ്ടത്. ബാങ്കുകളുടെ നിരീക്ഷണത്തിനുപരിയായി പോലീസ് വകുപ്പിന്റെ കീഴിലുള്ള സൈബര്‍ സെക്യൂരിറ്റി വിഭാഗവും സംശയാസ്പദമായ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നിരീക്ഷിക്കും.
തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്ന്  സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ് നല്‍കി. ഫിനാന്‍സ് ഓഫീസര്‍ കെ. സതീശന്‍, അസിസ്റ്റന്റ് എക്‌സ്‌പെന്റീച്ചര്‍ ഒബ്‌സര്‍വര്‍ ടി ഇ ജനാര്‍ദ്ദനന്‍ ക്ലാസെടുത്തു. എഡിഎം കെ അജേഷ്, ഡെപ്യൂട്ടി കളക്ടര്‍ പി ആര്‍ രാധിക എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments