വിവാഹത്തില്‍ നിന്നും പിന്മാറി; യുവതിക്കു നേരെ കയ്യേററം

വിവാഹത്തില്‍ നിന്നും പിന്മാറി; യുവതിക്കു നേരെ കയ്യേററം


നീലേശ്വരം : വിവാഹ നിശ്ചയത്തില്‍ നിന്നു പിന്മാറിയതിന്റെ വിരോധത്തില്‍ യുവതിക്കു നേരെ കയ്യേറ്റ ശ്രമം.
നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ യുവതിയുടെ പരാതിയിലാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്. ഇന്നലെ വൈകിട്ട് ആറോടെ ദേശീയപാതയോരത്ത് നീലേശ്വരം എന്‍കെബിഎം എയുപി സ്‌കൂളിനു സമീപമായിരുന്നു യുവാവിന്റെ പരാക്രമം. കയ്യേറ്റത്തില്‍ നിന്നു രക്ഷപ്പെട്ട യുവതി നേരെ സമീപത്തെ നീലേശ്വരം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

Post a Comment

0 Comments