കൂടത്തായി: കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക്

കൂടത്തായി: കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക്


കൂടത്തായിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചതായി റൂറല്‍ എസ്.പി കെ.ജി സൈമണ്‍. വിശദമായ രാസപരിശോധനാ ഫലം ലഭിക്കാന്‍ വേണ്ടിയാണ് അവശിഷ്ടങ്ങള്‍ അയക്കുന്നത്.

ഇതുവരെ റോയിയുടെ മൃതദേഹത്തില്‍ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തിയതായുള്ള വിവരമേ പൊലീസിന്റെ പക്കലുള്ളൂ. ബാക്കിയുള്ളവരില്‍ നിന്ന് ഇതുവരെ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് നീക്കം.

അതേസമയം, കൂടത്തായി കൂട്ടക്കൊലക്കേസില്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് ഷാജു പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. തന്നെ കുരുക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു. റോയിയുടെ ബന്ധുക്കള്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കില്‍ അത് കുരുക്കാനുള്ള ശ്രമമായാണ് കരുതുന്നത്. ജോളിയുടെ കൂടെ ഒരു പ്രതി കൂടി വേണം എന്ന നിലയിലായിരിക്കും ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കേസുകളില്‍ കൂടുതല്‍ അന്വേഷണം നടക്കാനുണ്ടെന്നും ഷാജു വ്യക്തമാക്കി.

Post a Comment

0 Comments