
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തില്‍ വില്ലേജ് ഓഫീസില്‍ റവന്യൂ വകുപ്പിന്റെ മിന്നല്‍ പരിശോധന. ലാന്‍ഡ് റെവന്യൂ ഡെപ്യൂട്ടി കളക്ടര്‍ സി.ബിജുവിന്റെ നേതൃത്വത്തിലാണ് പരിശോധന. കൊലക്കേസില്‍ അറസ്റ്റിലായ ജോളി വ്യാജ ഔസ്യത്ത് ഉണ്ടാക്കിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മുന്‍ ഡെപ്യൂട്ടി തഹസില്‍ദാറില്‍നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് റവന്യൂ വകുപ്പും അന്വേഷണം നടത്തുന്നത്.
ഭൂമി രജിസ്ട്രേഷനില്‍ തട്ടിപ്പ് നടത്തിയോയെന്നാണ് ഡെപ്യൂട്ടി കളക്ടര്‍ പരിശോധിച്ചത്. പരിശോധനയില്‍ ജോളി വ്യാജമായി നിര്‍മ്മിച്ച ഔസ്യത്ത് രജിസ്റ്റര്‍ ചെയ്‌തെന്നു കണ്ടെത്തിയെന്നാണ് സൂചന. 2012-13 കാലയളവില്‍ ജോളിയുടെ പേരില്‍ കരമടയ്ക്കുകയും ചെയ്തിട്ടുണ്ട്.
0 Comments