അറിവിന്റെ ആദ്യാക്ഷരങ്ങളുമായി ഹരിശ്രീ കുറിക്കൽ ചടങ്ങ് നടന്നു

അറിവിന്റെ ആദ്യാക്ഷരങ്ങളുമായി ഹരിശ്രീ കുറിക്കൽ ചടങ്ങ് നടന്നു



കാഞ്ഞങ്ങാട്: നവരാത്രി ഉത്സവത്തിന്റെ ഭാഗമായി വിജയദശമി നാളിൽ അറിവിന്റെ ബാലപാഠങ്ങളുമായി കുരുന്നുകളെ എഴുത്തിനിരുത്തുന്ന ഹരിശ്രീ കുറിക്കൽ ചടങ്ങ് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ ഭക്ത്യാദരപൂർവ്വം നടന്നു. മഡിയൻ _ പാലക്കി ദുർഗ്ഗാ പരമേശ്വരി ക്ഷേത്രത്തിൽ നടന്ന ഹരിശ്രീ കുറിക്കൽ ചടങ്ങിന് വാരിക്കാട്ട് സുബ്രഹ്മണ്യ തന്ത്രികൾ നേതൃത്വം നൽകി.നിരവധി കുട്ടികൾ വിദ്യാരംഭ ചടങ്ങിൽ ആദ്യാക്ഷരം കുറിക്കാനെത്തി. ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി രാവിലെ വിഘ്നേശ്വരപ്രീതിക്കായി ഗണപതി ഹോമവും, ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജയും തുടർന്ന് അന്നദാനവും നടന്നു. വൈകീട്ട് ദേവീ ദർശനത്തോടു കൂടിയുള്ള അലങ്കാര പൂജയും പ്രസാദ വിതരണവും നടന്നു.

Post a Comment

0 Comments