പത്ര ഏജന്റിന്റെ അപകട മരണത്തിനിടയാക്കിയ പിക്കപ്പ് വാന്‍ പോലീസ് പിടികൂടി

പത്ര ഏജന്റിന്റെ അപകട മരണത്തിനിടയാക്കിയ പിക്കപ്പ് വാന്‍ പോലീസ് പിടികൂടി



ഉദുമ: പത്ര ഏജന്റിന്റെ അപകട മരണത്തിനിടയാക്കിയ പിക്കപ്പ് വാന്‍ പോലീസ് പിടികൂടി. കോട്ടിക്കുളം ജി എഫ് യു പി സ്‌കൂളിന് സമീപം താമസിക്കുന്ന ഗോപാലനെ (62) ഇടിച്ചിട്ട് നിര്‍ത്താതെ പോയ പിക്കപ്പ് വാനാണ് ബേക്കല്‍ പോലീസ് പിടികൂടിയത്. ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
ഇക്കഴിഞ്ഞ സെപ്തംബര്‍ 28ന് രാത്രി പാലക്കുന്നില്‍ വെച്ചാണ് കോട്ടിക്കുളത്തെ പത്രം ഏജന്റായ ഗോപാലനെ ഇടിച്ച ശേഷം പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയത്. ഗുരുതരമായി പരിക്കേറ്റ ഗോപാലനെ മംഗലാപുരത്തും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബര്‍ നാലിന് മരണം സംഭവിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിനൊടുവിലാണ് പിക്കപ്പ് വാന്‍ കണ്ടെത്താനായത്.

Post a Comment

0 Comments