എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം 'അറൗസ് ടു യൂനിഡാഡ്' ക്യാമ്പയിൻ സമാപിച്ചു

എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം 'അറൗസ് ടു യൂനിഡാഡ്' ക്യാമ്പയിൻ സമാപിച്ചു

കാഞ്ഞങ്ങാട് : എം.എസ്.എഫ്  കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നടത്തിയ 'എറൗസ് ടു യൂനിഡാഡ് ' ശാഖ ശാക്തീകരണ ക്യാമ്പയിന്റെ സമാപനത്തോട് അനുബന്ധിച്ച്  'ട്രീറ്റ്' ഫോർ ന്യൂ ഐഡിയ ഏകദിന പ്രതിനിധി സംഗമം എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ജംഷീദ്‌ ചിത്താരിയുടെ  അധ്യക്ഷതയിൽ ജില്ല സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കണ്ണൂർ യൂണിവേഴ്‌സിറ്റി  കോളേജ് യൂണിയൻ ഇലക്ഷനിൽ വിവിധ കോളേജിൽ വിജയിച്ച യു.ഡി.എസ്.എഫ് സാരഥികൾക്കുള്ള ഉപഹാര സമർപ്പണം  മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം മെട്രോ മുഹമ്മദ്‌ഹാജി നിർവഹിച്ചു. മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഷാഫി ചാലിയം, ജെ.സി.ഐ ദേശീയ പരിശീലകൻ രാജേഷ് മാസ്റ്റർ കൂട്ടക്കനി എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. ഹാഷിം ബംബ്രാണി, എ. ഹമീദ് ഹാജി , ബഷീർ വെള്ളിക്കോത്ത് , തെരുവത്ത് മൂസ ഹാജി, പി.എം ഫാറൂഖ്, അനസ് എതിർത്തോട്, ഷാഹിദ റഷീദ്, പി പി നസീമ ടീച്ചർ, റംഷീദ്‌തോയമ്മൽ, അഷ്റഫ് ബോവിക്കാനം, അസറുദ്ധീൻ മണിയനോടി, ജാബിർ തങ്കയം, ആബിദ് ആറങ്ങാടി, അശ്വിൻ അശോക്, ഖദീജ, റസാഖ് തായിലകണ്ടി, നജീബ് ഹദ്ദാദ് നഗർ, ആഷിഖ് അടുക്കം, ഹാശിർ മുണ്ടത്തോട്, സി കെ റഹ്മത്തുല്ലാഹ്, സന മാണിക്കോത്ത്, ഇക്ബാൽ, വെള്ളിക്കോത്ത്, റമീസ് ആറങ്ങാടി എന്നിവർ സംബന്ധിച്ചു, ഹസ്സൻ പടിഞ്ഞാർ സ്വാഗതവും ജബ്ബാർ ചിത്താരി നന്ദിയും പറഞ്ഞു.

Post a Comment

0 Comments