ആയിരത്തിൽപരം വിദ്യാർത്ഥികളുടെ കണ്ണ് പരിശോധന ക്യാമ്പ് നടത്തി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ്

ആയിരത്തിൽപരം വിദ്യാർത്ഥികളുടെ കണ്ണ് പരിശോധന ക്യാമ്പ് നടത്തി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ്




കാഞ്ഞങ്ങാട്: മൊബൈൽ ഫോണുകളുടെയും, കമ്പ്യൂട്ടറിന്റെയും  അമിതമായ ഉപയോഗം മൂലം ലോകത്താകമാനം കുട്ടികളുടെ കാഴ്ചവൈകല്യം കൂടി വരുന്ന സാഹചര്യത്തിൽ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് നാല് സ്‌കൂളുകളിലായി  സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ കണ്ണ് പരിശോധനാ ക്യാമ്പ് ശ്രദ്ധേയമായി.

അജാനൂർ ഗവൺമെന്റ് മാപ്പിള എൽ പി സ്കൂൾ, കെ എച്ച് എം ഇംഗ്ലീഷ് മീഡിയം സ്കൂൾ മാണിക്കോത്ത് , എച്ച്.ഐ.എ.യു.പി സ്കൂൾ ചിത്താരി, ഹിമായത്തുൽ ഇസ്ലാം ഇംഗ്ലീഷ് മീഡിയം സ്കൂൾ ചിത്താരി എന്നിവിടങ്ങളിലെ ആയിരത്തിൽ പരം  വിദ്യാർത്ഥികളെ കണ്ണ് പരിശോധനക്ക് വിധേയമാക്കി. ചികിത്സ ആവശ്യമായി വരുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമായി ചികിത്സ നൽകും.

അതിഞ്ഞാൽ മാപ്പിള ഗവ.എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അൻവർ ഹസ്സന്റെ അധ്യക്ഷതയിൽ അജാനൂർ ഗ്രാമ  പഞ്ചായത്ത് മെമ്പർ ഹമീദ് ചേരക്കാടത്ത് ഉദ്ഘാടനം നിർവഹിച്ചു. സോൺ ചെയർ പേർസൺ എം ബി ഹനീഫ്, ഡിസ്ട്രിക്ട്  ചെയർ പേർസൺമാരായ എസ്.പി.എം ഷറഫുദ്ധീൻ , സുകുമാരൻ പൂച്ചക്കാട്, പി.എം അബ്ദുൽ നാസ്സർ, ഹെഡ് മാസ്റ്റർ  ഷംസുദ്ധീൻ ഏ.ജി, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ അഷറഫ് കൊളവയൽ, വൈസ് ചെയർമാൻ സി എച്ച് അബ്ദുള്ള,  സുരേഷ് പുളിക്കാൽ, ജൂലിയാ ഹനീഫ്, അബൂബക്കർ ഖാജ, പത്മജ ടീച്ചർ  എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി ഹാറൂൺ ചിത്താരി സ്വാഗതവും  കെ എസ് മുഹാജിർ പൂച്ചക്കാട്  നന്ദിയും പറഞ്ഞു.

Post a Comment

0 Comments