സംസ്ഥാന കലോത്സവം: ദൃശ്യവിസ്മയം 24 ന്

സംസ്ഥാന കലോത്സവം: ദൃശ്യവിസ്മയം 24 ന്


കാസർക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ചുള്ള ദൃശ്യവിസ്മയം കലാവിരുന്ന് നവംബർ 24 ന് കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി വി രമേശന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ കൺവീനർ സുകുമാരൻ പെരിയച്ചൂർ പരിപാടികൾ വിശദീകരിച്ചു. 1958 മുതലുള്ള കലാേത്സവ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ദൃശ്യവിസ്മയം പരിപാടി പഴയ കാല പ്രതിഭകളുടെ സംഗമവേദിയാകും.

കലോത്സവ ചരിത്രവും, കലയും, സംസ്കാരവും സമന്വയിപ്പിച്ചു കൊണ്ടുള്ള കലാേത്സവ ബിനാലെ സംസ്ഥാന കലോത്സവ ദിവസങ്ങളിൽ  കാഞ്ഞങ്ങാട് ഐeങ്ങാത്തെ പ്രധാന വേദിക്കരികിൽ സംഘടിപ്പിക്കാനും തീരുമാനിച്ചു.

കലോത്സവ സംഘാടക സമിതി വൈസ് ചെയർമാൻ മഹ്മൂദ്  മുറിയനാവി, ആർട് ഫോറം പ്രസിഡണ്ട് സി നാരായണൻ, ദൃശ്യവിസ്മയ കമ്മിറ്റി വൈസ് ചെയർമാൻ പി എം അബ്ദുൽ നാസ്സർ, ലൈസൺ ഓഫിസർ യു.ബി. ജിനചന്ദ്രൻ, ജോ.കൺവീനർ ദിനേശ് മാവുങ്കാൽ, പ്രൊഫ.സി.പി രാജീവൻ, ആനന്ദ് കരിവെള്ളൂർ, സച്ചിൻ ആർക്കിടെക്ട്, വേണു പെരളം, ഗോപി വെള്ളിക്കോത്ത്, ഉണ്ണി കാട്ടുകുളങ്ങര എന്നിവർ  പ്രസംഗിച്ചു.

Post a Comment

0 Comments