
കാഞ്ഞങ്ങാട് : നാലു പതിറ്റാണ്ടു കാലം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായിരുന്ന ശൈഖുനാ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ നാമദേയത്തിൽ കല്ലൂരാവി സൗത്ത് പച്ചഭണ്ഡാരം ജംഗ്ഷനിൽ ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ രൂപീകരിച്ചു. വാർഡ് കൌൺസിലർ ഹസൈനാർ കല്ലൂരാവിയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ സെന്റർഉപദേശക സമിതി അംഗങ്ങളായിഉസ്മാൻഹാജി,സി അബ്ദുൾറഹ്മാൻ ഹാജി, അബ്ദുല്ല സി പി എംകുഞ്ഞാമത് പുഞ്ചാവി,ഹസൈനാർ കല്ലൂരാവി,ഹസൈനാ കരുവാച്ചേരി,എം അബൂബക്കർ, സഈദ് അസ്അദി, വി പി അബ്ദുൽ റഹ്മാൻ എന്നിവരെയും
പ്രസിഡന്റായി കെ. കെ അബ്ദുൽ റഹ്മാനെയും ഹസൈനാർ, പി എ ഹമീദ്,കുഞ്ഞാമദ് കല്ലൂരാവി എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജനറൽ സെക്രട്ടറിയായി പി കെ സുബൈറിനെയും ടി കെ ഇബ്രാഹിം, എം ആബിദ്,എം മജീദ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും ട്രെഷററായി എം ഉബൈദിനേയും തെരഞ്ഞെടുത്തു. എം ശുകൂർ, സി പി സലാം, എം കെ അബ്ദുൽ ഖാദർ, എം സലാം, പി എം റഷീദ്, വി പി ഹാഷിർ, എൽ ഷമീം, പി സിദ്ധീഖ്, എം സുലൈമാൻ, കെ റാഷിദ്, എം ഉവൈസ്, എം മുദ്ധസിർ, എം ജലീൽ, കെ ഇസ്ഹാഖ്, പി എ ഷമ്മാസ്, കെ സമീർ, സാബിത്, സമദ്, സിനാൻ എന്നിവരാണ് അംഗങ്ങൾ.
0 Comments