അബൂദാബി : ഹൃസ്വ സന്ദർശനാർത്ഥം യു എ ഇ യിൽ എത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും, നീലേശ്വരം-പള്ളിക്കര ഖാളിയും മാർക്കസ്സുദ്ദവതുൽ ഇസ്‌ലാമിയ്യ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ടുമായ ശൈഖുനാ അൽഹാജ് ഇകെ മഹ്‌മൂദ് മുസ്ലിയാർ അവറുകൾ ചെന്നൈ ആസ്ഥാനമായുള്ള എപിജെ അബ്ദുൽ കലാം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ച സൈഫ് ലൈൻ എംഡി അബൂബക്കർ കുറ്റിക്കോലിനെ അനുമോദിച്ചു.
അനുമോദന ചടങ്ങിൽ സയ്യിദ് സഫ്‌വാൻ തങ്ങൾ ഏഴിമല പ്രാർത്ഥനക്ക് നേതൃത്വം നൽകി.
മർക്കസ്സുദ്ദഅവത്തുൽ ഇസ്‌ലാമിയ അബൂദാബി കമ്മിറ്റിയുടെ അനുമോദന ഫലകം ഡോക്ർ :അബൂബക്കർ കുറ്റിക്കോലിന് ശൈഖുനാ മഹ്‌മൂദ് മുസ്‌ലിയാർ നൽകി. പ്രസിഡണ്ട് അഷ്‌റഫ് സിയാറത്തിങ്കര, ഖജാൻജി മുഹമ്മദ് സ്പിന്നീസ്, യൂസുഫ് ഹാജി അരയിൽ, ഡു നാസർ മാണിക്കോത്ത്, സുബൈർ എവി ഷാർജ, ഇസ്മായിൽ ഉദിനൂർ, ഷംസുദ്ദീൻ കെഎച് കല്ലൂരാവി, കെജി ബഷീർ ആറങ്ങാടി, കരീം കൊളവയൽ, മദനിയ മൊയ്‌ദു, കെഎച്ച് ഖാലിദ് ബല്ലാ കടപ്പുറം, അഷ്‌റഫ് മീനാപ്പീസ്, ഷാഫി സിയാറത്തിങ്കര എന്നിവർ സംബന്ധിച്ചു.
0 Comments