വഴിവിട്ട ബന്ധം ആരോപിച്ച് കാറിലെത്തിയ സംഘം ഓട്ടോ തടഞ്ഞ് ആക്രമിച്ചു; യുവതിയും മക്കളും ആശുപത്രിയില്‍

വഴിവിട്ട ബന്ധം ആരോപിച്ച് കാറിലെത്തിയ സംഘം ഓട്ടോ തടഞ്ഞ് ആക്രമിച്ചു; യുവതിയും മക്കളും ആശുപത്രിയില്‍



ബദിയടുക്ക: കാറിലെത്തിയ സംഘം വഴിവിട്ട ബന്ധം ആരോപിച്ച് ഓട്ടോറിക്ഷ തടഞ്ഞ് നടത്തിയ അക്രമത്തില്‍ യുവതിക്കും രണ്ട് മക്കള്‍ക്കും പരുക്കേറ്റു. ബാറടുക്കയിലെ അബ്ദുല്ലയുടെ ഭാര്യ ആഇശത്ത് മിസ്‌രിയയും രണ്ട് മക്കളുമാണ് അക്രമത്തിനിരയായത്.  സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ കുമ്പഡാജെയിലെ മുഹമ്മദിന്റെ ഭാര്യ സുഹ്‌റയും സഹോദരനും ഉള്‍പ്പെടെ നാല്‌പേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. ആഇശത്ത് മിസ്്‌രിയയും രണ്ട് മക്കളും മുഹമ്മദിന്റെ ഓട്ടോറിക്ഷയില്‍ കുമ്പളയില്‍ നിന്ന് ബദിയടുക്കയിലേക്ക് വരുമ്പോള്‍ പെര്‍ഡാല ജാറത്തിന് സമീപം കാറിലെത്തിയ സുഹ്‌റയും സഹോദരനും ഉള്‍പ്പെടുന്ന നാലംഗ സംഘം മുഹമ്മദിന്റെ ഓട്ടോ തടയുകയും വാഹനത്തിലുണ്ടായിരുന്ന  ആഇശത്ത് മിസ്‌രിയയെയും മക്കളെയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. മുഹമ്മദിന്റെ ഭാര്യ സുഹ്‌റ മുഹമ്മദും ആഇശത്ത് മിസ്‌രിയയും തമ്മില്‍ അടുപ്പമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതെതുടര്‍ന്ന് മുഹമ്മദിനെ ബദിയടുക്ക എസ് ഐ  സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് നല്‍കി വിട്ടയച്ചു. വീണ്ടും മുഹമ്മദും ആയിഷത്ത് മിസ്‌രിയയും തമ്മില്‍ ബന്ധം പുലര്‍ത്തുന്നതായി സംശയിച്ച് സുഹ്‌റ സഹോദരന്‍ ഉള്‍പ്പെടെയുള്ളവരെ കൂട്ടി കാറിലെത്തുകയും അക്രമം നടത്തുകയും ചെയ്തുവെന്നാണ് കേസ്. അക്രമത്തില്‍ പരുക്കേറ്റ മിസ്‌രിയയും ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

0 Comments