ഗൂഗിള്‍ പേ വഴി ഓണ്‍ ലൈന്‍ തട്ടിപ്പ്; കൊച്ചിയില്‍ രണ്ടു പേര്‍ക്ക് 40,000 രൂപ നഷ്ടമായി

ഗൂഗിള്‍ പേ വഴി ഓണ്‍ ലൈന്‍ തട്ടിപ്പ്; കൊച്ചിയില്‍ രണ്ടു പേര്‍ക്ക് 40,000 രൂപ നഷ്ടമായി


കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 40,000 രൂപ നഷ്ടപ്പെട്ടതായി പരാതി. തൃപ്പുണിത്തുറ പേട്ടയിലെ സ്വകാര്യ കമ്പനിയിലെ രണ്ടു ജീവനക്കാര്‍ക്കാണ് സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം പോയത്.
പേട്ടയിലെ സ്ഥാപനത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് ഒരു കൊറിയര്‍ അയച്ചിരുന്നു. കൊറിയര്‍ ചാര്‍ജില്‍ 10 രൂപ കുറവുണ്ടെന്ന് കാണിച്ച് ഒരു ലിങ്ക് സ്ഥാപനത്തിലേക്ക് അയച്ചു കൊടുത്തിരുന്നു. ഓണ്‍ലൈന്‍ ഗൂഗിള്‍ പേ വഴി പണം നല്‍കാനാണ് കൊറിയര്‍ കമ്പനി ആവശ്യപ്പെട്ടത്.
എന്നാല്‍ തുക അടയ്ക്കാന്‍ ലിങ്കില്‍ വിരല്‍ അമര്‍ത്തിയപ്പോള്‍ ഒരാള്‍ക്ക് പതിനായിരവും മറ്റൊരു ജീവനക്കാരിക്ക് 30,497 രൂപയുമാണ് നഷ്ടമായത്. മിനിറ്റുകള്‍ക്കുള്ളിലാണ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇരുവര്‍ക്കുമായി 40,000 രൂപ നഷ്ടമായത്.
സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാര്‍ മരട് പോലീസില്‍ പരാതി നല്‍കി. അടുത്ത കാലത്തായി നിരവധി പരാതികള്‍ ഉയരുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരികയാണെന്നം പോലീസ് വ്യക്തമാക്കി.  

Post a Comment

0 Comments