ബീച്ച് ഗെയിംസ്: കാഞ്ഞങ്ങാട് മേഖലാതല മത്സരങ്ങൾ 10ന് കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത്

ബീച്ച് ഗെയിംസ്: കാഞ്ഞങ്ങാട് മേഖലാതല മത്സരങ്ങൾ 10ന് കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത്


കാഞ്ഞങ്ങാട്: കായിക കുതിപ്പ് ലക്ഷ്യമിട്ട് യുവജനക്ഷേമം, കായിക വകുപ്പ് സഹകരണത്തോടെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തുന്ന ബീച്ച് ഗെയിംസിന്റെ കാഞ്ഞങ്ങാട് മേഖലാതല മത്സരങ്ങള്‍ നവംബര്‍ 10 ന് കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് നടത്തും. ഫുട്‌ബോള്‍ - സെവന്‍സ് (വനിത/പുരുഷന്‍) 14 പേര്‍, വോളിബോള്‍ (വനിത/ പുരുഷന്‍) 12 പേര്‍, കബഡി (വനിത/പുരുഷന്‍) 12 പേര്‍, വടംവലി (വനിത/പുരുഷന്‍) 10 പേര്‍, ബീച്ച് ഫുട്‌ബോള്‍ - ഫൈവ്‌സ് (പുരുഷന്‍ - മത്സ്യത്തൊഴിലാളി) 10 പേര്‍, ബീച്ച് വടംവലി (പുരുഷന്‍, മത്സ്യത്തൊഴിലാളി) 10 പേര്‍
    ഫുട്‌ബോള്‍ ഒഴികെ മറ്റ് മത്സരങ്ങള്‍ എല്ലാം ഫെഡറേഷന്റെ റൂള്‍സ് & റെഗുലേഷന്‍ അനുസരിച്ചായിരിക്കും നടത്തുന്നത്. പുരുഷന്‍മാര്‍ 18 വയസിന് മുകളിലും, വനിതകള്‍ 16 വയസ്സിനും മുകളിലുള്ളവരുമായിരിക്കണം. മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍, വടംവലി മത്സരങ്ങളില്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം.
         മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ നവംബര്‍  6 നകം എന്‍ട്രി ഫോമുകള്‍ ഏല്‍പ്പിക്കണം. എന്‍ട്രി ഫോം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസില്‍ നിന്നും ലഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ 04994 255521, 9605997845.
കാഞ്ഞങ്ങാട് മീനാപ്പീസ് ഫിഷറീസ് ഓഫീസില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ കായിക ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് മുറിയനാവി ഉദ്ഘാടനം ചെയ്തു. 43ാം വാര്‍ഡ് കൗണ്‍സിലര്‍ ഖദീജ അദ്ധ്യക്ഷയായി. വോളിബോള്‍ അസ്സോസിയേഷന്‍ സെക്രട്ടറി ജയന്‍ വെള്ളിക്കോത്ത് അനില്‍ ബങ്കളം, സുജിത്ത് മീനാപ്പീസ് സംസാരിച്ചു.

Post a Comment

0 Comments