സംസ്ഥാന സ്കൂൾ കലോത്സവം: വെള്ളിക്കോത്ത് സ്കൂളിൽ വേദിയൊരുക്കും

സംസ്ഥാന സ്കൂൾ കലോത്സവം: വെള്ളിക്കോത്ത് സ്കൂളിൽ വേദിയൊരുക്കും


കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന 
കലാേത്സവ വേദികൾ നിർണ്ണയിക്കുമ്പോൾ ആദ്യഘട്ടത്തിൽ ഉൾപ്പെടാതിരുന്ന അജാനൂർ പഞ്ചായത്തിലെ  വെള്ളിക്കോത്ത് മഹാകവി പി സ്മാരക സ്കൂൾ, ഇഖ്ബാൽ ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ വേദിയൊരുക്കുന്ന കാര്യത്തിൽ അനുകൂലമായ ചർച്ചകൾ നടന്നുവെങ്കിലും വെള്ളിക്കോത്ത് മഹാ കവി പി സ്കൂളിൽ വേദിയുടെ കാര്യത്തിൽ മാത്രം ധാരണയായി. അടിക്കടി ഉണ്ടാവുന്ന വിദ്യാർത്ഥി സംഘട്ടനങ്ങളും, അതു കൊണ്ടുള്ള ക്രമസമാധാന പ്രശ്നങ്ങളും ഇഖ്ബാൽ ഹൈസ്കൂളിനെ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ നിന്നും ഒഴിവാക്കി.

Post a Comment

0 Comments