കാസര്‍കോട്; കര്‍ണാടകയില്‍ നിന്ന് സിമന്റ് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ബൈക്കിലിടിച്ച് ദേഹത്തേക്ക് മറിഞ്ഞ് മെഡിക്കല്‍ റപ്രസന്റേറ്റീവ് മരിച്ചു. മുളിയാര്‍ ബെള്ളമൂലയിലെ കേശവഭട്ടിന്റെ മകന്‍ ഈശ്വര ഭട്ട് (53) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കോട്ടൂര്‍ വളവിലാണ് അപകടം. ലോറിക്കടിയില്‍പ്പെട്ട ഈശ്വരഭട്ടിനെ പുറത്തെടുത്ത് ചെങ്കളയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചങ്കിലും മരണം സംഭവിച്ചു. അപകടത്തില്‍ ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി അസ്ലം റാസ(47)ക്കും പരുക്കേറ്റു. റാസ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച ഈശ്വരഭട്ട് യക്ഷഗാനകലാകാരന്‍ കൂടിയായിരുന്നു. മാതാവ് ദേവകി ഇരുപത് ദിവസം മുമ്പാണ് മരണപ്പെട്ടത്. ഭാര്യ രാജേശ്വരി. മക്കളില്ല. സഹോദരങ്ങള്‍: ഗോവിന്ദഭട്ട്, വസന്തി, രേവതി. ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിമോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
0 Comments