വ്യാജസന്ദേശത്തില്‍ വിശ്വസിച്ച ബദിയടുക്ക സ്വദേശിക്ക് പണം നഷ്ടപ്പെട്ടു; വടകര സ്വദേശിക്കെതിരെ കേസ്

വ്യാജസന്ദേശത്തില്‍ വിശ്വസിച്ച ബദിയടുക്ക സ്വദേശിക്ക് പണം നഷ്ടപ്പെട്ടു; വടകര സ്വദേശിക്കെതിരെ കേസ്


ബദിയടുക്ക: വാട്‌സ്ആപ്പില്‍ വന്ന വ്യാജ സന്ദേശത്തില്‍ വിശ്വസിച്ച ബദിയടുക്ക സ്വദേശിക്ക് കൈവിട്ടുപോയത് 20,000 രൂപ. ഐഫോണ്‍ കിട്ടുന്നതിനുവേണ്ടിയാണ് ബദിയടുക്ക ബാലടുക്കയിലെ നിസാമുദ്ദീനാണ് വഞ്ചിതനായത്.   20,000 രൂപ ഗൂഗിള്‍ വഴി അക്കൗണ്ടിലേക്ക് അയച്ചു കൊടുത്ത നിസാമുദ്ദീന്  ഫോണ്‍ കിട്ടിയില്ലെന്നുമാത്രമല്ല പണം നഷ്ടമാകുകയും ചെയ്തു.   നിസാമുദ്ദീന്റെ പരാതിയില്‍ വടകര സ്വദേശി സല്‍മാനുല്‍ ഫാരിസിനെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. സല്‍മാനുല്‍ ഫാരിസാണ് നിസാമുദ്ദീന്റെ വാട്‌സ്ആപ്പിലേക്ക് ഐഫോണ്‍ നല്‍കാമെന്നും 20,000 രൂപ അക്കൗണ്ടിലേക്ക് അടക്കണമെന്നും പറഞ്ഞ് സന്ദേശം അയച്ചത്. ഇതേ തുടര്‍ന്ന് പണമയച്ചെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫോണ്‍ ലഭിച്ചില്ല. നിസാമുദ്ദീന്‍ പിന്നീട് അന്വേഷണം നടത്തിയപ്പോള്‍ അക്കൗണ്ട് നിലവിലില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

Post a Comment

0 Comments