മാണിക്കോത്ത്: അത്യുത്തര കേരളത്തിലെ ചിരപുരാതനമായ മാണിക്കോത്ത് മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ഖാസി ഹസൈനാര്‍ വലിയുല്ലാഹിയുടെപേരില്‍ വര്‍ഷം തോറും കഴിച്ചു വരുന്ന ഉറൂസ് വ്യത്യസ്ത പരിപാടികളോടെ ജനുവരി 7 മുതല്‍ 13 വരെ നടത്തുവാന്‍ തീരുമാനിച്ച. കേരളത്തിനകത്തും പുറത്തുമുള്ള പ്രഭാഷകരുടെ മത പ്രഭാഷണവും, കൂട്ട് പ്രാര്‍ത്ഥന, മജ്‌ലിസുന്നുര്‍, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്, മയ്യത്ത് പരിപാലന ക്ലാസ്, അന്നദാനം തുടങ്ങിയ പരിപാടികള്‍ നടക്കും. ഉറൂസിന്റെ വിജയത്തിനായി സണ്‍ലൈറ്റ് അബ്ദുല്‍ റഹ്മാന്‍ ഹാജി ചെയര്‍മാനും, മുല്ലക്കോയ തങ്ങള്‍ മാണിക്കോത്ത് കണ്‍വീനറും ഹംസ മുക്കൂട് ട്രഷററുമായി ഉറൂസ് കമ്മറ്റി നിലവില്‍ വന്നു. മറ്റു ഭാരവാഹികള്‍ അഷറഫ് പി, അസീസ് മാണിക്കോത്ത്, അസീസ് പാലാക്കി, അസീസ് കോട്ടക്കുളം, വൈസ്‌ചെയര്‍മാന്‍മാരും, ഷൗക്കത്ത് ഫ്‌ളൈ വേള്‍ഡ്, ജസീര്‍ തായല്‍, ഷരീഫ് ഫ്രൂട്ട്, കരീം കൊളവയല്‍ എന്നിവരെ കണ്‍വീനര്‍മാരുമായി തെരഞ്ഞെടുത്തു. ജമാഅത്ത് പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സുലൈമാന്‍ സ്വാഗതം പറഞ്ഞു. മാട്ടുമ്മല്‍ കുഞ്ഞാമദ് ഹാജി, നൗഷാദ് എം.പി, എം.എന്‍ മുഹമ്മദ് ഹാജി, പി.ബി അബ്ദുല്‍ ഖാദര്‍ ഹാജി, തുടങ്ങിയവര്‍ പ്രസംഗിച്ചു. മുല്ലക്കോയ തങ്ങള്‍ നന്ദി പറഞ്ഞു.
0 Comments