പ്രമുഖ സീരിയല്‍ താരത്തിന്റെ ഫോണ്‍ ഹാക്ക് ചെയ്ത് അശ്ലീല വീഡിയോ കോളുകള്‍: പരാതിയുമായി താരം

പ്രമുഖ സീരിയല്‍ താരത്തിന്റെ ഫോണ്‍ ഹാക്ക് ചെയ്ത് അശ്ലീല വീഡിയോ കോളുകള്‍: പരാതിയുമായി താരം

പ്രമുഖ സീരിയല്‍ താരത്തിന്റെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പരാതി. ഹിന്ദി സീരിയലുകളിലൂടെ പ്രശസ്തയായ തേജസ്വി പ്രകാശ് ആണ് തന്റെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഇത് വഴി തന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അശ്ലീല വീഡിയോ കോള്‍ ലഭിച്ചുവെന്നുമുള്ള പരാതി ഉന്നയിച്ചിരിക്കുന്നത്.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം തേജസ്വി വെളിപ്പെടുത്തിയത്. ഫോണ്‍ ഹാക്ക് ചെയ്തയാള്‍ അതിലെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരോട് സൗഹൃദ സംഭാഷണം ആരംഭിക്കും. എന്നിട്ട് ഒരു ലിങ്ക് അയച്ചു കൊടുത്തിട്ട് അതിലെ കോഡ് തിരികെ അയക്കാന്‍ പറയും.. ഇത്തരത്തില്‍ കോഡ് തിരികെ അയക്കുമ്പോഴാണ് വീഡിയോ കോള്‍ ചെയ്യുന്നതെന്നാണ് തേജസ്വി പറയുന്നത്. അറപ്പുളവാക്കുന്ന തരത്തിലുള്ള അശ്ലീലമാണ് വീഡിയോ കോളില്‍ അയാള്‍ കാണിക്കുന്നതെന്നും താരം വെളിപ്പെടുത്തുന്നു.

ടെലിവിഷന്‍ മേഖലയില്‍ നിന്നുള്ള ചില പ്രമുഖ സുഹൃത്തുക്കള്‍ തന്നെയാണ് ഇത്തരത്തില്‍ വീഡിയോ കോളുകള്‍ ലഭിക്കുന്ന വിവരം തേജസ്വിയെ അറിയിച്ചത്. അവര്‍ക്കും ഇത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഒരു പെണ്‍കുട്ടി അതിനെക്കാളുപരി ഒരു അഭിനേതാവ് അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ തന്നെ കാര്യമായി ബാധിക്കുന്നുവെന്നാണ് തേജസ്വി പറയുന്നത്. കോളുകള്‍ ലഭിച്ച സുഹൃത്തുക്കളെല്ലാം തന്നെ ആശങ്ക പ്രകടിപ്പിച്ച് നേരിട്ട് വിളിച്ചു. എന്നാല്‍ താനുമായി അധികം അടുപ്പമില്ലാത്ത മറ്റ് ആളുകള്‍ ഇത്തരം സംഭവത്തിന് ശേഷം എന്നെക്കുറിച്ച് എന്താകും കരുതുക എന്ന സങ്കടവും താരം പങ്കുവയ്ക്കുന്നുണ്ട്.

സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടെന്നും അവര്‍ പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചെന്നും തേജസ്വി അറിയിച്ചു. വൈകാതെ തന്നെ പരാതി രജിസ്റ്റര്‍ ചെയ്യും.

Post a Comment

0 Comments