റീത്ത് വേണ്ട; മുണ്ട് മതി; സംസ്കാര ചടങ്ങുകൾ പരിസ്ഥിതി സൗഹാർദമാക്കാൻ ആലുവ സെന്റ് ഡൊമിനിക് പള്ളി

റീത്ത് വേണ്ട; മുണ്ട് മതി; സംസ്കാര ചടങ്ങുകൾ പരിസ്ഥിതി സൗഹാർദമാക്കാൻ ആലുവ സെന്റ് ഡൊമിനിക് പള്ളി



കൊച്ചി: സംസ്കാര ചടങ്ങുകൾ പരിസ്ഥിതി സൗഹാർമാക്കി മാതൃകയാകാൻ ആലുവ സെന്റ് ഡൊമിനിക് പള്ളി. മൃതദേഹത്തിൽ റീത്തിന് പകരം വെള്ളമുണ്ട് സമർപ്പിക്കാനാണ് നിർദേശം. സംസ്കാര ശുശ്രൂഷകൾ കഴിയുമ്പോൾ മുണ്ടുകളെല്ലാം പള്ളിയിലേക്ക് നൽകണം. ഈ മുണ്ടുകൾ നാട്ടിലെ പാവപ്പെട്ടവർക്കും രോഗികൾക്കും വിതരണം ചെയ്യാനാണ് തീരുമാനം.

സംസ്കാരത്തിന് ശേഷം റീത്തുകൾ സെമിത്തേരിയിൽ കല്ലറകളുടെ മുകളിൽ തന്നെ വയ്ക്കാറാണ് പതിവ്. റീത്തുകൾക്കൊപ്പം പ്ലാസ്റ്റിക് പദാർത്ഥങ്ങളുമുണ്ടാകും. ഇതുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം കൂടി കണക്കിലെടുത്താണ് റീത്ത് മാറ്റി മുണ്ട് വയ്ക്കാൻ നിർദേശിച്ചത്.

സെന്റ് ഡൊമിനിക് പള്ളിയിൽ മാർച്ച് 19ന് വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാൾ സദ്യക്ക് വരുന്നവർ തോർത്തും സോപ്പും വഴിപാടായി നൽകുന്ന പതിവ് നേരത്തെയുണ്ട്. ഇവ ജില്ലാ ആശുപത്രിയിലെ രോഗികൾക്ക് നൽകുകയാണ് ചെയ്യാറുള്ളത്.

Post a Comment

0 Comments