ദേളി : സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ നൂറേ മദീന മീലാദ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച 313 വിദ്യാർത്ഥികളുടെ മെഗാ ദഫ് പരിപാടി ശ്രദ്ധേയമായി. വ്യാഴാഴ്ച്ച വൈകുന്നേരം സ്കൂൾ ഗ്രൗണ്ടിലാണ് മെഗാ ദഫ് പ്രോഗ്രാം നടന്നത്.
മീലാദ് പരിപാടിയുടെ സമാപന സംഗമത്തിൽ സയ്യദ് ഹിബത്തുള്ള തങ്ങൾ പ്രാർത്ഥന നടത്തി. സ്കൂൾ മാനേജർ എം എ അബ്ദുൽ വഹാബിന്റെ അധ്യക്ഷതയിൽ സയ്യദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം ഉദ്ഘടനം ചെയ്തു. പ്രിൻസിപ്പാൾ ഹനീഫ അനീസ് റിപ്പോർട്ട് അവതരിപ്പിച്ചു. പള്ളങ്കോട് അബ്ദുൽ ഖാദർ മദനി സന്ദേശ പ്രഭാഷണം നടത്തി. സയ്യദ് ജാഫർ സാദിഖ് തങ്ങൾ മാണിക്കോത്ത്,പി ടി എ പ്രസിഡന്റ് ഹാജി അബ്ദുള്ള ഹുസൈൻ കടവത്ത് നാസർ ബന്താട്, ഇസ്മായിൽ സഅദി പാറപ്പള്ളി, മുല്ലച്ചേരി അബ്ദുൽ റഹ്മാൻ ഹാജി ഷറഫുദ്ദിൻ സഅദി, ഇബ്രാഹിം സഅദി, അഹമ്മദ് ബെണ്ടിച്ചാൽ, സി എച് മുഹമ്മദ് ഇഖ്‌ബാൽ, ഇല്യാസ് വൈറ്റ് സോൺ, മുസ്തഫ, വൈസ് പ്രിൻസിപ്പാൾ ആസിഫ് ഫാളിലി തുടങ്ങിയവർ സംബന്ധിച്ചു. കഴിഞ്ഞ അധ്യയന വർഷം ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി. കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി സ്വാഗതവും ഖാലിദ് സഅദി നന്ദിയും പറഞ്ഞു.
0 Comments