ബീച്ച് ഗെയിംസ് കാഞ്ഞാങ്ങാട് മേഖലാ മത്സരങ്ങള്‍ മാറ്റിവെച്ചു

ബീച്ച് ഗെയിംസ് കാഞ്ഞാങ്ങാട് മേഖലാ മത്സരങ്ങള്‍ മാറ്റിവെച്ചു



കാഞ്ഞങ്ങാട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേത്യത്വത്തില്‍ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ നവംബര്‍ 10,11 തീയതികളില്‍ നടത്താനിരുന്ന കാഞ്ഞങ്ങാട് മേഖലാതല മത്സരങ്ങള്‍ നവംബര്‍ 23, 24 തീയതികളിലേക്ക് മാറ്റിയതായി സംഘാടകര്‍ അറിയിച്ചു.
എളേരിത്തട്ട് കോളേജില്‍ ത്രിദിന ദേശീയ ശില്പശാല എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ ''ആപ്ലിക്കേഷന്‍ ഓഫ് എക്കണോമെട്രിക്‌സ് ഇന്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച്'' വിഷയത്തില്‍, നവംബര്‍ 21 മുതല്‍ 23 വരെ ത്രിദിന ദേശീയ ശില്പശാല സംഘടിപ്പിക്കും.തിരുവനന്തപുരം സി.ഡി.എസിലെ പ്രൊഫസര്‍ ഡോ. വിജയ മോഹനന്‍ പിള്ള ശില്പശാല നയിക്കും. ശില്പശാലയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള അധ്യാപകര്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍  പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-9745622317.

Post a Comment

0 Comments