സസ്‌പെന്‍ഷനിലായിരുന്ന ആന്തൂര്‍ നഗരസഭാ സെക്രട്ടറിയെ തിരിച്ചെടുത്ത് കാഞ്ഞങ്ങാട്ടേക്ക് മാറ്റി

സസ്‌പെന്‍ഷനിലായിരുന്ന ആന്തൂര്‍ നഗരസഭാ സെക്രട്ടറിയെ തിരിച്ചെടുത്ത് കാഞ്ഞങ്ങാട്ടേക്ക് മാറ്റി



 കാഞ്ഞങ്ങാട്: കണ്ണൂര്‍ ജില്ലയിലെ ആന്തൂരില്‍ വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആന്തൂര്‍ നഗരസഭാസെക്രട്ടറി എം കെ ഗിരീഷിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭയിലേക്ക് സ്ഥലം മാറ്റി.  ആന്തൂരില്‍ പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തതില്‍ മനം നൊന്ത് ഉടമ സാജന്‍ ആത്മഹത്യ ചെയ്തത് നഗരസഭാ സെക്രട്ടറിയടക്കം നാല് ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങളില്‍ വീഴ്ച്ച വരുത്തിയതുകൊണ്ടാണെന്ന് വകുപ്പു തല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി പലകാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിച്ചതാണ് സാജന്റെ ആത്മഹത്യക്ക് കാരണമായതെന്നാണ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. ഇതേ തുടര്‍ന്നാണ് നടപടിയുണ്ടായത്. പന്നീട് കോഴിക്കോട് മേഖലാ നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് വീഴ്ച്ചകളൊന്നും കണ്ടെത്താത്ത സാഹചര്യത്തിലാണ് തിരിച്ചെടുക്കുന്നതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സെക്രട്ടറിയോടൊപ്പം സസ്‌പെന്‍ഷനിലായിരുന്ന അസി. എഞ്ചിനീയര്‍കെ കലേഷ്, ഓവര്‍സീയര്‍മാരായ അഗസ്തി, സുധീര്‍ എന്നിവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ ജൂണ്‍ 18നാണ് പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ സാജന്‍ ആത്മഹത്യ ചെയ്തത്. കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറി പി എന്‍  ഹനീഷിനെ മട്ടന്നൂരിലേക്ക് സ്ഥലം മാറ്റി. 

Post a Comment

0 Comments