കുട്ടിക്കൂട്ടത്തിന്റെ ഫുട്‌ബോള്‍ യോഗം ഇനി സിനിമയില്‍; മൈതാനം എന്ന ചിത്രത്തില്‍ ഇവര്‍ വേഷമിടും

കുട്ടിക്കൂട്ടത്തിന്റെ ഫുട്‌ബോള്‍ യോഗം ഇനി സിനിമയില്‍; മൈതാനം എന്ന ചിത്രത്തില്‍ ഇവര്‍ വേഷമിടും


സോഷ്യല്‍ മീഡിയയില്‍ വൈറലായിമാറിയ മലപ്പുറം നിലമ്പൂരിലെ കുട്ടിക്കൂട്ടത്തിന്റെ യോഗം ഇനി സിനിമയില്‍. ഫുട്ബോള്‍ വാങ്ങാന്‍ യോഗം കൂടിയ കുഞ്ഞുങ്ങളാണ് നടി അഞ്ജലി നായര്‍ നിര്‍മ്മിക്കുന്ന മൈതാനം എന്ന ചിത്രത്തില്‍ കുട്ടി ഫുട്ബോള്‍ കളിക്കാരായി വേഷമിടുന്നത്.

നടി അഞ്ജലി നായര്‍ ഒരു എഫ്എം റേഡിയോ പരിപാടിക്കിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പത്തു വയസ്സുകാരന്റെ കഥ പറയുന്ന മൈതാനം അന്‍സര്‍ താജുദ്ദീന്‍ ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആവ്‌നി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

ഫുട്ബോള്‍ യോഗം സാമൂഹ്യമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തതോടെ സിനിമാ താരം ഉണ്ണി മുകുന്ദനടക്കം പലരും ഇവര്‍ക്ക് ജേഴിസിയും പന്തും സമ്മാനം നല്‍കി. കേരള ബ്ലാസ്റ്റേഴ്സ് കലൂര്‍ സ്റ്റേഡിയത്തിലേക്ക് ഇവരെ ക്ഷണിക്കുകയും ചെയ്തിരുന്നു

Post a Comment

0 Comments