വെള്ളിയാഴ്‌ച, നവംബർ 15, 2019

കാസര്‍കോട്; എന്‍മകജെ പഞ്ചായത്ത് ഓഫീസിലെ വാഷ് ബേസിനില്‍ കാണപ്പെട്ട മൂര്‍ഖന്‍ പരിഭ്രാന്തി പരത്തി.  കഴിഞ്ഞ ദിവസം വൈകിട്ടാണ് പഞ്ചായത്ത് ഓഫീസില്‍ പാമ്പ് നുഴഞ്ഞ് കയറിയത്. ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തിന്റെ നവീകരണ ജോലികള്‍ നടന്നു വരികയാണ്. കെട്ടിടത്തിന് സമീപത്ത് ഒരു കാവ് സ്ഥിതി ചെയ്യുന്നുണ്ട്. കാവിനകത്തുനിന്നും ഇഴഞ്ഞെത്തിയ പാമ്പ് തുറന്ന ജനാലയിലൂടെ അകത്ത് കയറിയതായാണ് സംശയിക്കുന്നത്. ജീവനക്കാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പരിസരവാസികളെത്തി പാമ്പിനെ ഒഴിഞ്ഞ പൈപ്പിനകത്ത് കയറ്റുകയും കാട്ടില്‍ കൊണ്ടു വിടുകയും ചെയ്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ