വെള്ളിയാഴ്‌ച, നവംബർ 15, 2019


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്.

മുഖ്യമന്ത്രിക്ക് ഭീഷണിയുമായി വടകര പൊലീസിലാണ് കത്ത് ലഭിച്ചത്.
ഈ നാട്ടിലെ സാധാരണക്കാര്‍ക്കായി പൊരുതിയ ഏഴു സഖാക്കളെ വെടിവെച്ചു കൊന്ന കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കുമെന്നാണ് ഭീഷണിക്കത്തില്‍ ഉള്ളത്.

അര്‍ബന്‍ ആക്ഷന്‍ ടീമിനു വേണ്ടി പശ്ചിമഘട്ട കബനിദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബദര്‍ റുസ്സാമിന്റെ പേരിലാണ് ഭീഷണിക്കത്ത്.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ