ആദ്യ രാത്രിയില്‍ കന്യകത്വം തെളിയിക്കാന്‍ വ്യാജ രക്തം; ആമസോണില്‍ വില 3100 രൂപ
Saturday, November 16, 2019
കന്യകത്വം എന്നത് നിര്‍ത്തലാക്കേണ്ട ഒരു സങ്കല്പമാണ്. പെണ്‍കുട്ടിയുടെ കന്യകത്വം എന്ന സങ്കല്പത്തിനുള്ളില് കിടന്ന് ചുറ്റിത്തിരിയുന്ന പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ വൃത്തികെട്ട മനസ്ഥിതിക്ക് 21ആം നൂറ്റാണ്ടിലും അയവു വന്നിട്ടില്ല. ആദ്യ രാത്രിക്ക് ശേഷമുള്ള പകലില്‍ കിടക്കവിരിയില്‍ രക്തം ഉണ്ടായിരിക്കുക എന്ന വിചിത്ര ആചാരത്തിന്റെ മറവില്‍ പെണ്‍കുട്ടിയുടെ 'പരിശുദ്ധി'ക്ക് വിലയിടുന്ന രീതിക്ക് ഇപ്പോഴും മാറ്റമില്ലെന്നാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണിലെ ഒരു പരസ്യം തെളിയിക്കുന്നത്.
ആദ്യ രാത്രിയില്‍ കന്യകാത്വം തെളിയിക്കാനുള്ള ഗുളികയാണ് ആമസോണ്‍ വില്പനക്ക് വെച്ചിരിക്കുന്നത്. 'ഐ വിര്‍ജിന്‍-ബ്ലഡ് ഫോര്‍ ദി ഫസ്റ്റ് നൈറ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഉത്പന്നത്തിന് 3100 രൂപയാണ് വില. 'ഐ വിര്‍ജിന്‍' എന്ന സെല്ലറാണ് ഇത് വില്പനക്ക് വെച്ചിരിക്കുന്നത്. പൊടി നിറച്ച ഗുളികകളുടെ രൂപത്തിലാണ് ഇത് വില്പനക്ക് വെച്ചിരിക്കുന്നത്. ഈ ഗുളിക ഉയര്‍ന്ന നിലവാര്‍ത്തിലുള്ള രക്തം ഉറപ്പു നല്‍കുന്നുണ്ടെന്നും സൈഡ് എഫക്ടുകളൊന്നും ഇല്ലെന്നും വിവരണങ്ങളായി ചേര്‍ത്തിരിക്കുന്നു. ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും കാണാം.
ആഡിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ട്വിറ്ററില്‍ ഉയരുന്നത്. ആമസോണിനെതിരെയും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.
0 Comments