ശനിയാഴ്‌ച, നവംബർ 16, 2019


ഇടുക്കി :സ്വത്ത് തട്ടിയെടുത്ത ശേഷം വൃദ്ധയായ അമ്മയെ മകള്‍ വീട്ടില്‍ നിന്നു പുറത്താക്കിയതായി പരാതി.മകള്‍ക്ക് എഴുതിക്കൊടുത്തതാണെന്ന തെറ്റിധാരണയില്‍ മറ്റു മക്കളും അഭയം നല്‍കാതായതോടെ പെരുവഴിയിലായിരിക്കുകയാണ് ആറന്‍മുളക്കാരി മേരി.ഭൂമിയും സ്വത്തുമെല്ലാം മേരി ആറുമക്കള്‍ക്ക് തുല്യമായി വീതിച്ചു നല്‍കിയിരുന്നു.

ബാക്കി വന്ന് 16 സെന്റ് സ്ഥലവും വീടും മേരിയുടെ പേരില്‍ വെച്ചിരുന്നു. ഈ വീടും സ്ഥലവുമാണ് മകള്‍ തട്ടിയെടുത്തത്.മരണ ശേഷം അതും മക്കള്‍ക്ക് വീതിച്ചു നല്‍കാനായിരുന്നു മേരിയുടെ തീരുമാനം.ഇതിനിടെയിലാണ് മൂത്ത മകള്‍ സാലി പട്ടയത്തിന്റെ ആവശ്യത്തിനെന്നു പറഞ്ഞ് തെറ്റിധരിപ്പിച്ച് മേരിയെക്കൊണ്ട് വെള്ളപേപ്പറില്‍ വസ്തുവകകള്‍ ഒപ്പിട്ടു വാങ്ങിച്ചത്. പിന്നീടാണ് വീടും സ്ഥലവും തട്ടിയെടുക്കാന്‍ വേണ്ടിയാണ് മകള്‍ ഇതു ചെയ്തെന്ന് മനസ്സിലായതെന്ന് മേരി പറഞ്ഞു.ഇക്കാര്യം ചോദ്യം ചെയ്തപ്പോഴാണ് മകള്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടത്.ജില്ലാ കളക്ടര്‍ക്കും പൊലീസിനും മേരി പരാതി നല്‍കിയിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ