പിഡിപി ജില്ലാ കൺവൻഷനുംആരോഗ്യ കാർഡ് വിതരണവും 19ന്

പിഡിപി ജില്ലാ കൺവൻഷനുംആരോഗ്യ കാർഡ് വിതരണവും 19ന്



കാസറഗോഡ്: സംസ്ഥാനത്ത് മെമ്പർഷിപ് അടിസ്ഥാനത്തിൽ സംഘടനാ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു പ്രാദേശിക കമ്മിറ്റികൾ നിലവിൽ വരുകയും മണ്ഡലം ജില്ലാ കൺവൻഷനുകൾ നടത്തി പുതിയ കമ്മികൾ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നടക്കുന്ന പിഡിപി കാസറഗോഡ് ജില്ലാ കൺവൻഷൻ നവംബർ 19ന്ന് ചൊവ്വാഴ്ച   നടക്കുമെന്ന്  പിഡിപി ജില്ലാ കമ്മിറ്റി പത്ര പ്രസ്‌താവനയിൽ അറിയിച്ചു. അന്നേ ദിവസം 50000 രൂപയുടെ സൗജന്യ ചികത്സയും മരുന്നുകളും ലഭ്യമാകുന്ന ആരോഗ്യ കാർഡ് വിതരണം നടത്താനും തീരുമാനിച്ചതായി പിഡിപി നേതൃത്വം അറിയിച്ചു.
ഉച്ചക്ക് രണ്ട് മണിക്ക് കാസറഗോഡ് സ്പീഡ് വേ ഹാളിൽ നടക്കുന്ന കൺവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി യൂസുഫ് പാന്ദ്ര ഉത്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ സംസ്ഥാന സെക്രട്ടറിമാരായ  ഗോപി കുതിരകൾ മജീദ് ചെർപ് തുടങ്ങിയവർ സംബന്ധിമെന്ന് പിഡിപി ജില്ലാ പ്രസിഡന്റ്‌ റഷീദ് മുട്ടുന്തല ജില്ലാ സെക്രട്ടറി അബ്ദുള്ള ബദിയഡ്ക എന്നിവർ  അറിയിച്ചു.

Post a Comment

0 Comments