
ഉപ്പള: ബേങ്കില്‍ വായ്പാതുക അടക്കാന്‍ കൊണ്ടുപോവുകയായിരുന്ന വീട്ടമ്മയുടെ 39,000 രൂപ ബസ് യാത്രക്കിടെ ബാഗ് മുറിച്ച് കവര്‍ന്നു. ഉപ്പള ഗേറ്റിന് സമീപത്തെ ഖദീജയുടെ പണമാണ് കവര്‍ച്ച ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെ ഉപ്പള ഗേറ്റിനടുത്ത് നിന്നാണ് ഖദീജ സ്വകാര്യബസില്‍ കയറിയത്. ഉപ്പള ടൗണില്‍ എത്തിയപ്പോഴാണ് ബാഗ് മുറിച്ച നിലയിലും പണം നഷ്ടപ്പെട്ടതായും അറിഞ്ഞത്. ബസില്‍ ഖദീജയുടെ സമീപത്ത് കൈക്കുഞ്ഞുമായി നാടോടി സ്ത്രീ ഉണ്ടായിരുന്നതായി പറയുന്നു. ഈ സ്ത്രീ പണം തട്ടിയെടുത്തതാകാമെന്നാണ് സംശയം. ഖദീജയുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ചോളം ബസ് യാത്രക്കാരില്‍ നിന്നായി ഈ ഭാഗത്ത് നിന്ന് ഒന്നര ലക്ഷത്തോളം രൂപയാണ് കവര്‍ന്നത്. ഉപ്പളയില്‍ സ്ത്രീകള്‍ അടങ്ങുന്ന പോക്കറ്റടി സംഘം തമ്പടിച്ചതായി നാട്ടുകാര്‍ പറയുന്നു. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
0 Comments