മണിയംപാറ: ഷിറിയ അണകെട്ട് നവീകരണമാക്കാനും, സൗന്ദര്യവൽകരിച്ചു വിനോദസഞ്ചാര കേന്ദ്രമാക്കാനും ആവശ്യം ശക്തമാകുന്നു, മഞ്ചേശ്വരം മണ്ഡലത്തിൽപെട്ട പുത്തിഗെ പഞ്ചായത്തിലെ 4 വാർഡുകളിലേക്ക് കാർഷികാവശ്യത്തിനുള്ള ജലാസചനത്തിന്ന് 13 കിലോമീറ്റർ ദൂരം ചാലിലൂടെ കൃഷി ഭൂമിയിലേക്ക് വെള്ളമെത്തിക്കുന്ന സംവിധാനമാണിത്. 50 വർഷം മുമ്പ് ഷിറിയ പുഴയിൽ നിർമിച്ച അറ്റകുറ്റ പണി കൃത്യമായി നടത്തിട്ടിയില്ല. ഇതോടെ പദ്ധതി ഉപയോഗശൂന്യമായി, ഇത് കർഷകരെയാണ് ബാധിച്ചത്. ചെറുകിട ജലശോചന വകുപ്പ് ചാൽ വൃത്തിയാകുന്നതിന്ന് നാമമാത്രമായ തുക മാത്രമേ നാകുന്നുള്ളു. എന്നതിനാൽ കരാറുകാർ പണി നടത്താൻ തയ്യാറാകുന്നില്ല. അത് കാരണമാണ് രണ്ട് കൊല്ലമായി ചാലിന്റെ അറ്റകുറ്റ പണി നടകാത്തിരിക്കുന്നത്. ഇത്തവണ 5 ലക്ഷം രൂപയുടെ പണി നടക്കുന്നുണ്ടെങ്കിലും 13 കിലോമീറ്റർ ദൂരമുള്ള ചാലിൽ കെട്ടിക്കിടക്കുന്ന മണ്ണും മരങ്ങളും വെട്ടിമാറ്റി ചാൽ പൂർണമായി വൃത്തിയാക്കാൻ കഴിയില്ലെന്ന ആശങ്ക കർഷകർക്കുണ്ട്. കഴിഞ്ഞ രണ്ട് വർഷവും വൃത്തിയാകാത്തതിനാൽ മണ്ണിന്റെ അളവ് ചാലിൽ കൂടിയിട്ടുണ്ട്.
അണകെട്ടിന്റെ ഷട്ടറുകൾ തുരുമ്പെടുത്തതിനാൽ വെള്ളം തുറന്ന് വിടാനും പറ്റുന്നില്ല. ചാൽ വൃത്തിയാകാൻ മാത്രമാണ് കരാർ നൽകിയിട്ടുള്ളത്, പുത്തിഗെ പഞ്ചായത്തിലെ 3, 4, 13, 14 വാർഡുകളിലൂടെ ചാൽ ഓഗസ്റ്റ് മുതൽ നവംബർ വരെയാണ് തുടർന്ന് വിട്ടിരുന്നത്. മുമ്പ് ഇതിന്റ മേല്നോട്ടത്തിന്ന് ജീവനക്കാരൻ ഉണ്ടായിരുന്നു. 1000 ഏക്കറോളമുള്ള തെങ്, കമുക് നെൽ കൃഷിക്ക് ഇതിന്റ ലഭിച്ചിരുന്നു.
അണകെട്ടും അണക്കെട്ടോട് ചേർന്നുള്ള പ്രദേശം സന്ദർശിക്കാൻ പുറം നാടുകളിൽ നിന്നും പോലും ഇവിടെക്ക് വിനോദസഞ്ചാരികൾ എത്താറുണ്ട്. അണകെട്ട് അറ്റകുറ്റ പണി നടത്തിയും തൊട്ടരികിലായി സൗധര്യവത്കരിച്ചും വിനോദ സഞ്ചാര കേന്ദ്രമാകണം എന്ന് നാട്ടുകാരുടെ ആവശ്യം.
0 Comments