മണല്‍ കടത്തിന് വേണ്ടി നിര്‍മിച്ച റോഡുകള്‍ പോലീസ് തകര്‍ത്തു
കുമ്പള; അനധികൃത മണല്‍ കടത്തിന് വേണ്ടി നിര്‍മിച്ച റോഡുകള്‍ പോലീസ് തകര്‍ത്തു.
ഷിറിയ, ഒളയം എന്നിവിടങ്ങളിലെ അനധികൃത റോഡുകളാണ് പോലീസ് തകര്‍ത്തത്. ഈ ഭാഗത്ത് രാത്രി കാലങ്ങളില്‍ വന്‍ തോതില്‍ മണല്‍ കടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജീവന്‍ വലിയ വളപ്പ്, എസ് ഐ എ സന്തോഷ് എന്നിവര്‍ പരിശോധനക്കെത്തി അനധികൃത റോഡുകള്‍ തകര്‍ക്കുകയായിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ