എ പി അബ്ദുല്ലക്കുട്ടിയുടെ മൊബൈല്‍ഫോണ്‍ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍
Tuesday, November 19, 2019
മംഗളൂരു: ബി ജെ പി കേരളഘടകം സംസ്ഥാനവൈസ് പ്രസിഡണ്ട് എ പി അബ്ദുല്ലക്കുട്ടിയുടെ മൊബൈല്‍ഫോണ്‍ മംഗളൂരു റെയില്‍വെ സ്റ്റേഷനിലെ ഇരിപ്പിടത്തില്‍ നിന്ന് കവര്‍ന്നകേസിലെ പ്രതിയെ ആര്‍ പി എഫ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ കോട്ടപ്പുറത്തെ ആസിഫ് ഹുസൈനെ(45)യാണ് ആര്‍ പി എഫ് പിടികൂടിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്ക് പോകാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ അബ്ദുല്ലക്കുട്ടി ട്രെയിന്‍ കാത്ത് ഇരിപ്പിടത്തില്‍ ഇരുന്നപ്പോള്‍ ഫോണ്‍ സമീപം വെച്ചിരുന്നു. ട്രെയിനെത്തിയപ്പോള്‍ കയറാന്‍ തുടങ്ങുമ്പോഴാണ് ഫോണ്‍ മറന്ന കാര്യം ഓര്‍മ്മയില്‍ വന്നത്. ഫോണെടുക്കാന്‍ ഇരിപ്പിടത്തിന് സമീപമെത്തിയപ്പോള്‍ കാണാനില്ലായിരുന്നു. ഫോണ്‍ മോഷണം പോയെന്ന് വ്യക്തമായതോടെ റെയില്‍വെ പോലീസില്‍ പരാതി നല്‍കി. പോലീസ് സി സി ടി വി ദൃശ്യം പരിശോധിച്ചപ്പോള്‍ ഒരാള്‍ ഇരിപ്പിടത്തില്‍ നിന്ന് ഫോണെടുക്കുന്ന ദൃശ്യം പതിഞ്ഞതായി കണ്ടെത്തി. ഈ ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആസിഫ് പിടിയിലായത്.
0 Comments