സംസ്ഥാന സ്കൂൾ കലോത്സവം: 34 തീവണ്ടികള്‍ക്ക് കാഞ്ഞങ്ങാട് സ്റ്റോപ്പ്

സംസ്ഥാന സ്കൂൾ കലോത്സവം: 34 തീവണ്ടികള്‍ക്ക് കാഞ്ഞങ്ങാട് സ്റ്റോപ്പ്


60 ാമത്  കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട് നവംബര്‍ 27 മുതല്‍ ഡിസംബര്‍ രണ്ട് വരെ കാഞ്ഞങ്ങാട് റെയില്‍വേ  സ്റ്റേഷനില്‍  34 തീവണ്ടികള്‍ക്ക് ഒരു മിനുട്ട് സ്റ്റോപ്പ് അനുവദിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണിത്. 27 മുതല്‍ ഡിസംബര്‍ 1വരെ എല്ലാ ട്രെയിനുകളും കാഞ്ഞങ്ങാട്ട് നിര്‍ത്താനാണ് കേന്ദ്രമന്ത്രി ഉത്തരവിട്ടത്. കലോത്സവ സബ്കമ്മിറ്റി ഇതുസംബന്ധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് നിവേദനം നല്‍കിയിരുന്നു.
സബ്കമ്മിറ്റി ചെയര്‍മാന്‍ കെ. മുഹമ്മദ്കുഞ്ഞിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എം.പിക്ക് നിവേദനം നല്‍കിയത്. ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക വഴി കലോത്സവത്തിനെത്തുന്ന തെക്കന്‍ ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഗുണമാകും. 

Post a Comment

0 Comments