ഇ- ഓട്ടോ തൊഴിലാളികളുടെ ആശങ്ക അകറ്റണം: എസ്ടി യു.

ഇ- ഓട്ടോ തൊഴിലാളികളുടെ ആശങ്ക അകറ്റണം: എസ്ടി യു.




കാഞ്ഞങ്ങാട്: സർക്കാർ നടപ്പിലാക്കുന്ന ഇ- ഓട്ടോ സംവിധാനത്തിൽ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കുമുള്ള ആശങ്ക അകറ്റണമെന്ന് മോട്ടോർ ആന്റ്  എഞ്ചിനിയറിംഗ് വർക്കേഴ്സ് യൂണിയൻ (എസ്ടിയു) കാസർകോട് ജില്ലാ ഫെഡറേഷൻ കൗൺസിൽ യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

ഇ _ഓട്ടോ സംവിധാനവും, ഏയ് ഓട്ടോ ആപ്പും തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും കൂടുതൽ പ്രയോജനം ചെയ്യുന്നതരത്തിൽ ആവശ്യമായ പരിഷ്ക്കാരം അനിവാര്യമാണെന്ന് എന്നാൽ ഈ സംവിധാനം സ്വകാര്യ കമ്പനികൾ ഏറ്റെടുത്ത് നടത്തുബോൾ  ഓട്ടോ തൊഴിലാളികളുടെ ജോലി നഷ്ടമാകുന്നുണ്ടോ എന്ന ആശങ്ക സർക്കാർ പരിശോദിക്കണമെന്നും യോഗം  വിലയിരുത്തി.


സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ട്രെയിൻ തടയൽ 'സമരത്തിൽ പങ്കടുത്ത് തടവിന് ശിക്ഷിക്കപ്പെട്ട സമര പോരാളികളായ ഷറീഫ് കൊടവഞ്ചി, മുത്തലിബ് പാറകെട്ട്, കരീം കുശാൽനഗർ,
കരീം മൈത്രി എന്നിവർക്ക് യോഗത്തിൽ ഉപഹാരം നൽകി അനുമോദിച്ചു,

ഭെൽസമരത്തിന്റെ നൂറാം ദിനം കാസർകോട് ഒപ്പ് മരച്ചുവട്ടിൽ നടത്തുന്ന ഐക്യദാർഢ്യ സംഗമം വിജയിപ്പിക്കാനും, ജില്ലയുടെ പലഭാഗത്തും പുതിയ യൂണിറ്റുകൾ രൂപീകരിച്ച്  പ്രവർത്തനം ശക്തമാക്കാനും  തീരുമാനിച്ചു.

 കാഞ്ഞങ്ങാട്ടെ ഓട്ടോ തൊഴിലാളിയായ ഇസ്മായിലിന്റ നിര്യാണത്തിലും,  പള്ളിക്കര യൂണിറ്റ് പ്രസിഡണ്ട്
എ എം അബ്ദുൾ ഖാദറിന്റെ മാതാവ് ഫാത്തിമ്മ ഹജ്ജുമ്മ എന്നിവരുടെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.


കാഞ്ഞങ്ങാട് മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന പരിപാടി മുസ്ലീം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം പി ജാഫർ ഉദ്ഘാടനം ചെയ്തു. മോട്ടോർ ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ഷറീഫ് കൊടവഞ്ചി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് പടന്ന സ്വാഗതം പറഞ്ഞു
മുൻസിപ്പൽ മുസ്ലീം ലീഗ് പ്രസിഡണ്ട് അഡ്വ:എൻ എ ഖാലിദ് ജനറൽ സെക്രട്ടറി സി.കെ റഹ്മത്തുള്ള ,ശംസുദ്ദീൻ ആയിറ്റി, കുഞ്ഞാഹമ്മദ് കല്ലൂരാവി, സുബൈർ മാര,എൽ .കെ.ഇബ്രാഹിം
യൂനസ് വടകര മുക്ക് ഹസൈനാർ ഹാജി ഹമീദ് ഹാജി,  ജില്ലാ മോട്ടോർ ഫെഡറേഷൻ ഭാരവാഹികളായ
ഹാരിസ് ബോവിക്കാനം, ഖലീൽ പടിഞ്ഞാറ്, ശംസീർ തൃക്കരിപ്പൂർ, അഹമ്മദ് കപ്പണക്കാൽ, കരീം മുന്നാം മൈൽ റഫീക്ക് വളയത്തടുക്ക, കെ.മുഹമ്മദ് കുഞ്ഞി,മൊയ്നുദ്ദീൻ ചെമ്മനാട് ,മോട്ടോർ കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് ശുകൂർ ബാവാനഗർ, ജനറൽ സെക്രട്ടറി  റാഷിദ് മുറിയനാവി, മാണിക്കോത്ത് യൂണിറ്റ് പ്രസിഡന്റ് കരീം മൈത്രി, വൈസ് പ്രസിഡന്റ് അസീസ് മാണിക്കോത്ത് തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments