കാറില്‍ മാരകായുധങ്ങളുമായി എത്തിയ സംഘത്തിന്റെ അക്രമത്തില്‍ യുവാവിന് പരുക്ക്

കാറില്‍ മാരകായുധങ്ങളുമായി എത്തിയ സംഘത്തിന്റെ അക്രമത്തില്‍ യുവാവിന് പരുക്ക്




ബദിയടുക്ക; കാറില്‍ മാരകായുധങ്ങളുമായി എത്തിയ സംഘത്തിന്റെ അക്രമത്തില്‍ യുവാവിന് പരുക്കേറ്റു.  നീര്‍ച്ചാല്‍ പൂവാള സ്വദേശി മുഹമ്മദിന്റെ മകന്‍ ശെരീഫ് ആണ് അക്രമത്തിനിരയായത്.ചൊവ്വാഴ്ച  രാത്രിയാണ് സംഭവം. ഒരുമാസം മുമ്പ് നീര്‍ച്ചാലില്‍ വിവാഹചടങ്ങിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഭവത്തില്‍ വിശ്വന്‍,ഗുരു എന്നിവര്‍ക്കെതിരെ ആരോ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം  രാത്രി മാരകായുധങ്ങളുമായി സ്വിഫ്റ്റ് കാറില്‍ നീര്‍ച്ചാല്‍ മുകളിലെ ബസാറില്‍ എത്തിയ വിശ്വനും ഗുരുവും ഉള്‍പ്പെടെയുള്ള സംഘം ശെരീഫിനെ സമീപിക്കുകയും പരാതിക്ക് പിന്നില്‍ ശെരീഫാണെന്ന് ആരോപിച്ച് അക്രമം നടത്തുകയും ചെയ്തുവെന്നാണ് പറയുന്നത്. ശെരീഫിനെ കുപ്പികൊണ്ടും മറ്റുമാണ് അടിച്ചത്. സാരമായി പരുക്കേറ്റ ശെരീഫ് ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പുറത്തുനിന്നും എത്തുന്ന സംഘമാണ് നീര്‍ച്ചാലിലും മറ്റും പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഗുരു നിരവധി കേസുകളില്‍ പ്രതിയാണ്. പെര്‍ളയില്‍ ടിപ്പര്‍ലോറി ഡ്രൈവറെ ആക്രമിച്ച കേസിലും ഗുരുപ്രതിയാണ്.

Post a Comment

0 Comments