
കൊൽക്കത്ത: കൊൽക്കത്തയിൽ റെയ്ഡിനിടെ ബഹുനില കെട്ടിടത്തിൽ നിന്ന് 'നോട്ട് മഴ'. ബുധനാഴ്ച ഡി.ആർ.ഐ ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയപ്പോഴാണ് സംഭവം. റെയ്ഡിനിടെ കെട്ടിടത്തിന്റെ ആറാം നിലനയിൽ നിന്ന് നോട്ടുകെട്ടുകൾ താഴേക്ക് ഇടുകയായിരുന്നു. 2,000, 500, 100 നോട്ടുകളുകളുടെ കെട്ടുകളാണ് ആറാം നിലയുടെ ജനൽ വഴി പുറത്തേക്ക് ഇട്ടത്. ജോലിയിൽ കൃത്യവിലോപം കാണിച്ചെന്ന പരാതിയെത്തുടർന്ന് ഇതേ കെട്ടിടത്തിലെ സ്വകാര്യ കയറ്റിറക്കുമതി സ്ഥാപനത്തിലാണ് റെയ്ഡിനായി എത്തിയതെന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. എന്നാൽ റെയ്ഡും നോട്ട് കെട്ടുകൾ പുറത്തേക്ക് വീണതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം ഉറപ്പിക്കാനാകില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
0 Comments