
കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ നടന്ന പണിമുടക്കിന്റെ ഭാഗമായി
നടത്തിയ ട്രെയിൻ തടയൽ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് കോടതി തടവിന് ശിക്ഷിക്കപ്പെട്ട എസ് ടി യു നേതാക്കൻമാരായ ഷറീഫ് കൊടവഞ്ചി, മുത്തലിബ് പാറകെട്ട്, കരീം കുശാൽനഗർ,
കരീം മൈത്രി എന്നിവർക്ക്
മോട്ടോർ ആന്റ് എഞ്ചിനിയറിംഗ് വർക്കേഴ്സ് യൂണിയൻ എസ് ടി യു കാസർഗോഡ് ജില്ലാ ഫെഡറേഷൻ കമ്മിറ്റിയുടെനേതൃത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചു ചടങ്ങിന്റെ ഉൽഘാടനവും ഉപഹാര വിതരണവുംമുസ്ലീം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം പി ജാഫർ നിർവ്വഹിച്ചു,ജില്ലയുടെ പലഭാഗത്തും പുതിയ യൂണിറ്റുകൾ രൂപീകരിച്ച് പ്രവർത്തനംശക്തമാക്കാനും തീരുമാനിച്ചു.
കാഞ്ഞങ്ങാട്ടെ ഓട്ടോ തൊഴിലാളിയായ
ഇസ്മായിലിന്റ നിര്യാണത്തിലും, പള്ളിക്കര യൂണിറ്റ് പ്രസിഡണ്ട്എ എം അബ്ദുൾ ഖാദറിന്റെ മാതാവ് ഫാത്തിമ്മ ഹജ്ജുമ്മ എന്നിവരുടെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.
കാഞ്ഞങ്ങാട് മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന ജില്ലാ കൗൺസിൽ യോഗത്തിൽ
മോട്ടോർ ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ഷറീഫ് കൊടവഞ്ചി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് പടന്ന സ്വാഗതം പറഞ്ഞു
0 Comments