
ബദിയടുക്ക: തളര്‍ന്നുവീണ് ആശുപത്രിയിലായ രോഗി ഡോക്ടറുടെ പരിശോധനക്കിടെ മരിച്ചു.ബദിയടുക്ക മൂക്കംപാറ കൂളകുഡ്‌ലു സ്വദേശിയും മാന്യയില്‍ താമസക്കാരനുമായ ഗുഡ്‌സ്ഓട്ടോ ഡ്രൈവര്‍ രഘു (48) ആണ് മരിച്ചത്. ഷുഗര്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രഘു വര്‍ഷങ്ങളായി ചികിത്സ നടത്തി വരികയായിരുന്നു. ബുധനാഴ്ച വൈകിട്ട് അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണ രഘുവിനെ കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ രഘു മരണപ്പെടുകയായിരുന്നു. ചുക്രചോമാറു ദമ്പതികളുടെ മകനാണ്. ഭാര്യ: സുജാത. മക്കള്‍: രക്ഷിത, രക്ഷണ്‍. ബാലകൃഷ്ണന്‍ ഏക സഹോദരനാണ്.
0 Comments