
ബദിയടുക്ക: സീതാംഗോളി, ചൗക്കാര്‍ പ്രദേശങ്ങള്‍ പുലിഭീതിയില്‍.പലരും പുലിയെ കണ്ടുവെന്നാണ് പറയുന്നത്. പകലും രാത്രിയിലും ചീറ്റപുലി ഇറങ്ങി നടക്കുന്നത് കണ്ടതായി നാട്ടുകാര്‍ വ്യക്തമാക്കുന്നു. റോഡിന് കുറുകെ ചീറ്റപുലി ചാടിപോകുന്നത് കണ്ടതായി ഒരു പ്രദേശവാസി വെളിപ്പെടുത്തി. ഇതോടെ നാട്ടിലാകെ പരിഭ്രാന്തി നിലനില്‍ക്കുകയാണ്. കര്‍ഷകര്‍ കൂടുതല്‍ തിങ്ങി പാര്‍ക്കുന്ന മേഖലയാണ് സീതാംഗോളി, ചൗക്കാര്‍ പ്രദേശങ്ങള്‍. സ്‌കൂള്‍ കുട്ടികള്‍ അടക്കം നിരവധിപേര്‍ നടന്നുപോകുന്ന ഭാഗത്താണ് ചീറ്റപുലിയുള്ളതായി പ്രചാരണം ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് നാട്ടുകാര്‍ വനപാലകര്‍ക്ക് വിവരം നല്‍കി. അതേ സമയം ചീറ്റപുലിയോട് സാമ്യമുള്ള കാട്ടുപൂച്ചയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്തിയതായി വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നു.
0 Comments