സ്നേഹപൂർവ്വം സ്വാമിക്ക് സമാശ്വാസ തുക കൈമാറി

സ്നേഹപൂർവ്വം സ്വാമിക്ക് സമാശ്വാസ തുക കൈമാറി



തൃക്കരിപ്പൂർ: നാല് പതിറ്റാണ്ട് കാലമായി തമിഴകം വിട്ടു മലയാളക്കരയോട് ചേർന്ന് നിൽക്കുന്നത് 13വർഷക്കാലം തൃക്കരിപ്പൂരിലും 27വർഷത്തോളം ബീരിച്ചേരിയിലും മുടിവെട്ടുകാരനായി തൊഴിൽ ചെയ്തുവരുന്ന ബീരിച്ചേരിക്കാരുടെ സ്വന്തം ബാർബർ സ്വാമി കഴിഞ്ഞ കുറച്ചാഴ്ചകളായി ഒരു വീഴ്ച്ചയെ തുടർന്ന് തൊഴിൽ ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ ദൈനംദിന ചിലവുകൾക്ക് ഏറെ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ബീരിച്ചേരി സെവൻസിൽ വെച്ച് കഴിഞ്ഞ ദിവസം സ്നേഹപൂർവ്വം സ്വാമിക്ക് എന്ന നാമത്തിൽ അൽഹുദ ക്ലബ് സമാശ്വാസ തുക കൈമാറിയത്.
മുഖ്യാതിഥിയായിയെത്തി ഏറെ സന്തോഷവാനായാണ് പെരിയ സ്വാമി മുഴുവൻ കളിയും ആസ്വദിച്ചു മൈതാനം വിട്ടത്.
ക്ലബ്ബിന്റെ പതിനെട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ ഗവ.ഹൈസ്കൂൾ ഫ്‌ളെഡ്‌ലൈറ് മിനിസ്റ്റേഡിയത്തിൽ നടന്നു വരുന്ന ഫുട്ബോൾ ടൂർണമെന്റ് രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കുമ്പോഴും ക്ലബ്ബിന്റെ കാരുണ്യ പ്രവർത്തനങ്ങൾ കായിക പ്രേമികൾക്ക് വേറിട്ട അനുഭൂതി സമ്മാനിക്കുകയാണ്. ക്ലബ് വിദേശ കമ്മിറ്റി പ്രതിനിധികളായ വി.പി.പി.ഷഫീഖ്, സഫിയുള്ളാഹ് , പി.പി.ഷഫീക് , സംഘാടക സമിതി ചെയർമാൻ വി.പി.പി.ഷുഹൈബ്, കൺവീനർ ഫാസിൽ.യു.പി, ട്രഷറർ യു.പി.ഷാജഹാൻ വി.പി.യു.മുഹമ്മദ്, ഫഹീം.യു.പി, സുൻസുൻ.വി.പി.പി, ശമ്മാസ് സലാം, സലിം.യു.പി തുടങ്ങിയവർ നേതൃത്വം നൽകി ക്ലബ് സെക്രട്ടറി മർസൂഖ് റഹ്‌മാൻ സ്വാഗതവും ട്രഷറർ എൻ.ഇസ്മായിൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments