പാമ്പുകടിയേറ്റ് രണ്ട് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാമ്പുകടിയേറ്റ് രണ്ട് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍



കാഞ്ഞങ്ങാട്: വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് പാമ്പ്കടിയേറ്റ  രണ്ട് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയകണ്ടം ഗവ എല്‍ പി  സ്‌കൂള്‍ വിദ്യാര്‍ഥി മൂലക്കണ്ടം കോളനിയിലെ രഞ്ജിത്ത് (9), പെരിയ ഗവ: പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ഥി പെരിയാട്ടടുക്കം കാട്ടിയടുക്കാത്തെ ഹരീഷ് (20) എന്നിവരാണ് പാമ്പുകടിയേറ്റ നിലയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രഞ്ജിതിന്  വ്യാഴാഴ്ച  വൈകിട്ടാണ് പാമ്പ് കടിയേറ്റത്.  ഹരീഷിന് കാട്ടിയടുക്കത്തെ ക്ലബ് പരിസരത്ത് വെച്ചാണ്  രാത്രി അണലിയുടെ കടിയേറ്റത്.

Post a Comment

0 Comments