മീപ്പിരി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചു

മീപ്പിരി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചു


കുമ്പള;  സ്‌കൂളില്‍ നിന്ന് പുറത്താക്കിയ പ്ലസ് ടു വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റു. ബന്തിയോട് അടുക്ക സ്വദേശിയും മീപ്പിരി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയുമായ മുസ്തഫയെയാണ് (18) മര്‍ദിച്ചത്.മൂന്ന് ദിവസം മുമ്പ്  വൈകി ക്ലാസിലെത്തിയതിന് മുസ്തഫയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. വെള്ളിയാഴ്ച   രാവിലെ സ്‌കൂളിലെത്തിയ മുസ്തഫയോട്അധ്യാപകര്‍ രക്ഷിതാക്കളെ കൂട്ടി വരണമെന്നാവശ്യപ്പെട്ട് തിരിച്ചയച്ചു. ഇതേ തുടര്‍ന്ന് സ്‌കൂളിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുകയായിരുന്ന മുസ്തഫയെ അവിടെയെത്തിയ നാലംഗ സംഘം ഇവിടെയിരിക്കുന്നതെന്തിനാണെന്ന് ചോദിച്ച് മര്‍ദിച്ചുവെന്നാണ് പരാതി. മുസ്തഫ പരുക്കുകളോടെ കുമ്പള ജില്ലാ സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

0 Comments