ലോട്ടറി സ്റ്റാളിന്റെ മറവില്‍ മഡ്ക്ക ചൂതാട്ടത്തിലേര്‍പ്പെട്ട രണ്ട് പേര്‍ അറസ്റ്റില്‍

ലോട്ടറി സ്റ്റാളിന്റെ മറവില്‍ മഡ്ക്ക ചൂതാട്ടത്തിലേര്‍പ്പെട്ട രണ്ട് പേര്‍ അറസ്റ്റില്‍



ബദിയടുക്ക: ലോട്ടറി സ്റ്റാളിന്റെ മറവില്‍ മഡ്ക്ക ചൂതാട്ടത്തിലേര്‍പ്പെട്ട രണ്ടംഗസംഘം പോലീസ് പിടിയിലായി.  പെര്‍ള കജംപാടിയിലെ രാജേഷ് (32), ബദിയടുക്ക മീത്തലെ ബസാറിലെ ശിവപ്രസാദ് (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലോട്ടറി സ്റ്റാളിന്റെ മറവില്‍ മഡ്ക്ക ചൂതാട്ടം നടക്കുന്നതായി പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് ഇവിടെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് രഹസ്യാന്വേഷണ വിഭാഗത്തിലെ എസ് ഐ  സതീശന്‍ ഈ ഭാഗത്ത് നിരീക്ഷണം നടത്തുകയും പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ ബദിയടുക്ക പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സംഘമെത്തി മഡ്ക്ക കളിക്കാരെ പിടികൂടുകയായിരുന്നു. ബദിയടുക്ക, ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലെ നീര്‍ച്ചാല്‍, പെര്‍ള ടൗണ്‍, ബദിയടുക്ക, നെല്ലിക്കട്ട, മുള്ളേരിയ എന്നിവിടങ്ങളില്‍ ചില ശീതളപാനീയ കടകളും തട്ടുകടകളും കേന്ദ്രീകരിച്ച് മഡ്ക്ക ചൂതാട്ടം നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Post a Comment

0 Comments